ജോര്‍ജ് തുമ്പയിലിനു നാമം -മഞ്ച് പുരസ്കാരം സമ്മാനിച്ചു
Monday, September 28, 2015 2:50 AM IST
എഡിസണ്‍, ന്യൂജേഴ്സി: പത്രപ്രവര്‍ത്തന രംഗത്തും, ദൃശ്യമാധ്യമ രംഗത്തും പ്രവര്‍ത്തിക്കുന്ന ജോര്‍ജ് തുമ്പയിലിനെ നാമത്തിന്റേയും, മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയുടേയും (മഞ്ച്) ഓണാഘോഷത്തില്‍ ആദരിച്ചത് വ്യത്യസ്താനുഭവമായി.

കാല്‍ നൂറ്റാണ്ടിലേറെയായി സാഹിത്യമാധ്യമ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ജോര്‍ജ് തുമ്പയിലിനെ ആദരിക്കുന്നതില്‍ അഭിമാനമുണ്െടന്നു അവാര്‍ഡ് ശില്‍പം നല്‍കിക്കൊണ്ടു നാമം സ്ഥാപകന്‍ മാധവന്‍ ബി. നായരും, മഞ്ച് പ്രസിഡന്റ് ഷാജി വര്‍ഗീസും പറഞ്ഞു.

അവാര്‍ഡ് സ്വീകരിച്ചു നടത്തിയ പ്രസംഗത്തില്‍ സ്വന്തം നാട്ടില്‍ തന്നെ ആദരിക്കപ്പെടുന്നതില്‍ സന്തോഷമുണ്െടന്ന് ജോര്‍ജ് തുമ്പയില്‍ പറഞ്ഞു. നന്ദി, സ്നേഹം, കടപ്പാട് എന്നീ വാക്കുകള്‍ക്ക് സമാനമായ പത്തുനൂറ് വാക്കുകളും പ്രയോഗങ്ങളും നമുക്ക് കാണാന്‍ കഴിയും. നാമവും മഞ്ചും ചേര്‍ന്ന് നല്‍കുന്ന ഈ സ്നേഹപൂര്‍ണമായ അംഗീകാരത്തിനു ഈ മൂന്നു വാക്കുകളാണു പകരമായി എനിക്ക് നല്‍കുവാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

പുലികളിയും ചെണ്ടമേളവും താലപ്പൊലിയുമായി മാവേലി മന്നനെ എതിരേറ്റതോടെ ഓണാഘോഷത്തിനു തുടക്കമായി. ആഘോഷ കമ്മിറ്റി കണ്‍വീനര്‍ സജിത് കുമാര്‍ ആമുഖ പ്രസംഗം നടത്തി. പ്രശസ്ത മാധ്യമ പ്രവര്‍ത്തക വിനീത നായരായിരുന്നു എം.സി. നാമം പ്രസിഡന്റ് ഡോ. ഗീതേഷ് തമ്പി സ്വാഗതം പറഞ്ഞു. സുജ ജോസ്, ആശ എന്നിവര്‍ കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

മാലിനി നായരുടെ നേതൃത്വത്തിലുള്ള തിരുവാതിരകളി ഹൃദയഹാരിയായി. എട്ടുവീട്ടില്‍ പയ്യന്‍സ് അവതരിപ്പിച്ച തിരുവാതിര കളിയും ഈ രംഗത്തു സ്ത്രീകള്‍ക്കു മാത്രമല്ല, പുരുഷന്മാര്‍ക്കും ശോഭിക്കാവുന്നതാണെന്നു തെളിയിച്ചു. തികച്ചും വ്യത്യസ്താനുഭവവുമായി അത്. പ്രേം നാരായണന്‍, സഞ്ജീവ് കുമാര്‍, സജി ആനന്ദ്, കാര്‍ത്തിക ശ്രീധര്‍, മനോജ് കൈപ്പള്ളി , അജിത് കണ്ണന്‍, സുനില്‍ രവീന്ദ്രന്‍ എന്നിവരായിരുന്നു എട്ടുവീടന്മാര്‍.

പായസ മത്സരം ഇത്തവണ മധുരമുള്ള മത്സരമായി. പായസ മത്സരത്തില്‍സുധാ നരായണന്‍, സ്മിതാ പ്രശാന്ത്, മിലി രാധന്‍ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ നേടി. വടംവലി തുടങ്ങി വിവിധ മത്സരങ്ങളും അരങ്ങേറി.

ഫൊക്കാനാ ട്രസ്റി ബോര്‍ഡ് ചെയര്‍ പോള്‍ കറുകപ്പിള്ളില്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറര്‍ ജോയി ഇട്ടന്‍, ജോ. സെക്രട്ടറി ജോസഫ് കുര്യപ്പുറം, മുന്‍ ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ്, വനിതാ വിഭാഗം നേതാവ് ലീല മാരേട്ട്, ഫോമാ പി.ആര്‍.ഒ ജോസ് ഏബ്രഹാം, മാധ്യമ പ്രവര്‍ത്തകരായ ജോര്‍ജ് ജോസഫ്, സുനില്‍ ട്രെെസ്റാര്‍, ഫ്രാന്‍സീസ് തടത്തില്‍, വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, ഫൊക്കാനയുടെ മുതിര്‍ന്ന നേതാവ് ടി.എസ് ചാക്കോ, ജോസ് തോമസ്, നടി സജിനി സക്കറിയ, കാന്‍ജ് പ്രസിഡന്റ് ജയപ്രകാശ് തുടങ്ങി ഒട്ടേറെ പേര്‍ പങ്കെടുത്തു.