ഭക്തിഗാന രംഗത്ത് പുതു തരംഗമായി 'തരംഗം റേഡിയോ'
Monday, September 28, 2015 7:02 AM IST
ന്യൂജേഴ്സി: ക്രിസ്ത്യന്‍ ഭക്തിഗാനരംഗത്ത് പുത്തന്‍ കാല്‍വയ്പുമായി തരംഗം റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നു.

ഇതിന്റെ ഉദ്ഘാടനം സീറോ മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവാ ന്യൂജേഴ്സിയിലെ തരംഗം റേഡിയോ സെന്ററില്‍ നിര്‍വഹിച്ചു.

ലോകമെമ്പാടുമുള്ള മലയാളികള്‍ക്കായ് തെരഞ്ഞെടുക്കപ്പെട്ടതും പ്രേക്ഷക ഹൃദയം കവരുന്നതുമായ ക്രിസ്ത്യന്‍ ഭക്തിഗാനങ്ങളും ചിന്തോദീപ്തവുമായ പ്രഭാഷണ പരമ്പരകളും സംവാദങ്ങളും കോര്‍ത്തിണക്കി ഒരുക്കിയിരിക്കുന്ന വിവിധയിനം പരിപാടികളാണ് തരംഗം റേഡിയോയിലൂടെ പ്രക്ഷേപണം ചെയ്യുന്നത്.

24 മണിക്കൂറും പ്രക്ഷേപണം ചെയ്യുന്ന പരിപാടികള്‍ ലോകത്തിന്റെ ഏതുഭാഗത്തുനിന്നും ശ്രവിക്കാവുന്നതാണ്. ന്യൂജേഴ്സിയില്‍നിന്നും പ്രക്ഷേപണം ആരംഭിക്കുന്ന റോഡിയോയുടെ സാരഥികളായ ബോബന്‍ സഖറിയ, ജോണ്‍ പി. വര്‍ഗീസ്, ഷാന്‍ രാജന്‍, റിനറ്റാ സഖറിയ തുടങ്ങിയവര്‍ പ്രവര്‍ത്തിക്കുന്നു.

ക്രിസ്ത്യന്‍ മൂല്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി പ്രശസ്തരായ നിരവധി സംഗീത സംവിധായകരെയും പിന്നണി ഗായകരേയും ലേഖകരെയും ഉള്‍പ്പെടുത്തിയുള്ള ഒരു പറ്റം പ്രവര്‍ത്തകര്‍ റേഡിയോയുടെ വിജയത്തിനായ് പ്രവര്‍ത്തിക്കുന്നു.

ഒക്ടോബര്‍ ഒന്നു മുതല്‍ പ്രക്ഷേപണം ആരംഭിക്കുന്ന റേഡിയോയുടെ ഇന്റര്‍നെറ്റ് വിലാസം ംംം.വേമൃമിഴമാൃമറശീ.രീാ അഭിപ്രായങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും ാമശഹ@വേമൃമിഴമാൃമറശീ.രീാ