ഡെലവര്‍വാലി സെന്റ് തോമസ് മാര്‍ത്തോമ ഇടവക കണ്‍വന്‍ഷന്‍ ഒക്ടോബര്‍ രണ്ടിന്
Tuesday, September 29, 2015 7:00 AM IST
ഡെലവര്‍വാലി: പെന്‍സില്‍വാനിയ സ്റേറ്റിലുളള ഡെലവര്‍വാലി സെന്റ് തോമസ് മാര്‍ത്തോമ ഇടവകയുടെ ആഭിമുഖ്യത്തില്‍ പത്താമത് ഇടവക കണ്‍വന്‍ഷന്‍ നടത്തുന്നു.

ഒക്ടോബര്‍ രണ്ട്, മൂന്ന്, നാല് തീയതികളില്‍ (വെളളി, ശനി, ഞായര്‍) വൈകുന്നേരം 6.30 മുതല്‍ ഗാനശുശ്രൂഷയോടെ ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ ഡെലവര്‍വാലി മാര്‍ത്തോമ ദേവാലയത്തിലാണു നടക്കുക. (130, ഏൃൌയയ ഞീമറ, ങമഹ്ലൃി ജഅ 19355) സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രാസംഗികനും വേദചിന്തകനുമായ സാബു വാര്യാപുരം കണ്‍വന്‍ഷനു നേതൃത്വം നല്‍കും. 'യേശു ക്രിസ്തുവിന്റെ രണ്ടാം വരവ്' ആണ് ഈ വര്‍ഷത്തെ കണ്‍വന്‍ഷന്റെ മുഖ്യപ്രസംഗ വിഷയം. ഞായര്‍ വൈകുന്നേരം നാലിനു ആരാധനമധ്യേ കണ്‍വന്‍ഷന്റെ സമാപനപ്രസംഗം നടക്കും.

കണ്‍വന്‍ഷനിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി റവ. റോയി എ. തോമസ് അറിയിച്ചു.

വിവരങ്ങള്‍ക്ക്: റവ. റോയി എ. തോമസ് 610 644 3044, മാത്യു ടി. ഏബ്രഹാം 610 328 6283.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി