മ്യൂസിക് നൈറ്റ് ഒക്ടോബര്‍ മൂന്നിന്
Tuesday, September 29, 2015 7:01 AM IST
ഗാര്‍ലന്റ്: കേരള അസോസിയേഷന്‍ ഓഫ് ഡാളസ് സംഘടിപ്പിക്കുന്ന മ്യൂസിക് നൈറ്റ് ഒക്ടോബര്‍ മൂന്നിനു (ശനി) ഗാര്‍ലന്‍ഡ് ബ്രോഡ്വേയിലുളള കേരള അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

അസോസിയേഷന്‍ അംഗങ്ങളും അനുഭാവികളും സംഭാവന നല്‍കി പുതിയതായി വാങ്ങിയ സൌണ്ട് സിസ്റത്തിന്റെ ഉദ്ഘാടനവും തദവസരത്തില്‍ നടക്കും.

ശനി വൈകുന്നേരം നാലിനു പരിപാടികള്‍ ആരംഭിക്കുമെന്ന് പ്രസിഡന്റ് ബാബു സി. മാത്യു, സെക്രട്ടറി റോയ് കൊടുവത്ത് എന്നിവര്‍ അറിയിച്ചു.

മ്യൂസിക്ക് നൈറ്റില്‍ പങ്കെടുക്കുവാനാഗ്രഹിക്കുന്നവര്‍ സെക്രട്ടറി റോയ് കൊടുവത്തുമായി ബന്ധപ്പെടേണ്ടതാണ്.

വിവരങ്ങള്‍ക്ക് : 972 569 7165.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍