മാര്‍ത്തോമ ഫെസ്റ് 2015 ഒക്ടോബര്‍ മൂന്നിനു ഡാളസില്‍
Wednesday, September 30, 2015 5:11 AM IST
ഫാര്‍മേഴ്സ് ബ്രാഞ്ച് (ഡാളസ്): മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും ആഘോഷിക്കുന്ന മാര്‍ത്തോമ ഫെസ്റ് 2015 ഒക്ടോബര്‍ മൂന്നിനു ശനിയാഴ്ച പള്ളി ഓഡിറ്റോറിയത്തിലും പരിസരത്തുമായി നടത്തപ്പെടുന്നു.

ശനിയാഴ്ച ഉച്ചയ്ക്കു രണ്ടിനു കായികവിനോദ പരിപാടികളോടെയാണു ഫെസ്റ് ആരംഭിക്കുക. ഉദ്ഘാടന സമ്മേളനം വൈകുന്നേരം 5.30 നും കലാപരിപാടികള്‍ വൈകന്നേരം ആറു മുതല്‍ 9.30 വരെയുമാണ്.

മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാളസ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തിലെ സ്നേഹതീരം, എംസിആര്‍ഡി പ്രാദേശിക മിഷന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പദ്ധതികളിലേക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി നടത്തി വരുന്ന പരിപാടി വിജയിപ്പിക്കുന്നതിന് എല്ലാവരുടെയും സഹകരണം സംഘാടകര്‍ അഭ്യര്‍ഥിച്ചു.

കേരളീയ ഭക്ഷണ വിഭവങ്ങള്‍, കള്‍ച്ചറല്‍ പ്രോഗ്രാം, എന്റര്‍ടെയ്ന്‍മെന്റ് എന്നിവ ഫെസ്റില്‍ ഉണ്ടായിരിക്കും. റവ. സജി പി. സി(വികാരി), റവ. മാത്യു സാമുല്‍ (അസി. വികാരി) ടോം ഫിലിപ്പ്(കണ്‍വീനര്‍) എന്നിവരുള്‍പ്പെടുന്ന വിപുലമായ ഒരു കമ്മിറ്റിയാണു പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നത്. പ്രവേശനവും പാര്‍ക്കിംഗും സൌജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 972 939 0699, 972 975 7468, 817 510 3244.

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍