സിലിക്കന്‍വാലിയില്‍ 'പുട്ട് മഹോത്സവം' ഒക്ടോബര്‍ പത്തിന്
Wednesday, September 30, 2015 5:12 AM IST
സാന്‍ഫ്രാന്‍സിസ്കോ: കേരള ക്ളബ് കാലിഫോര്‍ണിയ ഒരുക്കുന്ന 'പുട്ട് ഫെസ്റിവല്‍' കേരള ക്ളബ് കുക്ക്ഓഫ് 2015 സാന്‍ഹൊസെയിലെ ലേക്ക് കണ്ണിംഗ്ഹാം പാര്‍ക്കില്‍ ഒക്ടോബര്‍ പത്തിനു നടക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ കേക്ക് ആന്‍ഡ് വൈന്‍ ഫെസ്റിവല്‍ , പായസം കുക്ക്ഓഫ്, തട്ടുകട 2011, 2012 എന്നിവ വന്‍ വിജയമായിരുന്നു. ഈ വര്‍ഷം കേരളത്തനിമ കാത്തുസൂക്ഷിക്കുന്ന പുട്ട് ഫെസ്റിവലാണു തീം. ഈ പരിപാടിയില്‍ ഇരുപത്തിയഞ്ചോളം ടീമുകളാണു മത്സരത്തിനിറങ്ങുന്നത്. മത്സരാര്‍ത്ഥികള്‍ വിവിധതരം പുട്ടുകള്‍ സദസിനു മുന്‍പാകെ കുക്ക് ചെയ്യും. റവ പുട്ട് , പനീര്‍ പുട്ട്, മാല്‍റ്റൊവ പുട്ട്, കോണ്‍ പുട്ട്, കോക്കനട്ട് പുട്ട്, മുട്ട പുട്ട്, ഇറച്ചി പുട്ട്, മീന്‍ പുട്ട്, ഞണ്ട് പിരട്ടുപുട്ട്, ടോമാറ്റോ പുട്ട് തുടങ്ങി നിരവധി തരത്തിലുള്ള പുട്ടുകള്‍ മത്സരത്തിനുണ്ടാകുമെന്നു ഭാരവാഹികള്‍ പറഞ്ഞു.

നോണ്‍ പ്രോഫിറ്റ് സംഘടനയായ ക്ളബ് കാലിഫോര്‍ണിയ സംഘടിപ്പിക്കുന്ന ഈ പരിപാടിക്കു സാന്‍ഫ്രാന്‍സിസ്കോ മലയാളികള്‍ അത്യുജ്വലമായ പ്രതികരണമാണു നല്‍കുന്നതെന്നു ഭാരവാഹികള്‍ പറഞ്ഞു.

പരിപാടിയില്‍ പങ്കെടുക്കാനും, കേരള ക്ളബിന്റെ സംരംഭങ്ങളെ പിന്തുണയ്ക്കാനും സംഘടാകര്‍ അഭ്യര്‍ത്ഥിക്കുന്നു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. വു://ംംം.സലൃമഹമരഹൌയരമ.ീൃഴ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം