ഓണം പൂരമാക്കി വാഷിംഗ്ടണ്‍ ഡിസി
Wednesday, September 30, 2015 6:37 AM IST
വാഷിംഗ്ടന്‍ ഡിസി: നാലു പതിറ്റാണ്ടിന്റെ പാരമ്പര്യത്തിനു തിലകം ചാര്‍ത്തി ഗഅഏണ മലയാളി അസോസിയേഷന്‍ കേരള തനിമയും നിറഭംഗികളും കൈമോശം വരാതെ ഒരുവട്ടംകൂടി ഓണം ആഘോഷിച്ചു.

സെപ്റ്റംബര്‍ 19നു മാര്‍ഷല്‍ ഹൈസ്കൂള്‍ എമഹഹഇവൌൃരവ ലാണ് ആഘോഷ പരിപാടികള്‍ അരങ്ങേറിയത്.

ഓണസദ്യയും തുടര്‍ന്നു നടന്ന നടക്കുന്ന പൊതുസമ്മേളനവും ഒഴിവാക്കി അരങ്ങേറിയ കലാവിരുന്നും ഇത്തവണത്തെ ഓണാഘോഷത്തെ അവിസ്മരണീയമാക്കി. ജനപങ്കാളിത്തംകൊണ്ടു നിറഞ്ഞു കവിഞ്ഞ ആഘോഷവേദിയില്‍ കൊച്ചുകുട്ടികളും മുതിര്‍ന്നവരും കേരളീയ വസ്ത്രങ്ങളണിഞ്ഞു കേരളത്തിന്റെ തനിപ്പകര്‍പ്പായി മാറി.

മഹാബലി തമ്പുരാന്‍ എഴുന്നള്ളിയ ഘോഷയാത്രയില്‍ താലപ്പൊലിയും ചെണ്ടമേളവും തുടര്‍ന്ന് അസോസിയേഷന്‍ തീം സോംഗ് വീഡിയോ പതിപ്പും പുറത്തിറക്കി. തീം സോംഗ് പുറത്തിറക്കുന്ന ആദ്യ അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ആണ് ഗഅഏണ എന്ന് ഭാരവാഹികള്‍ പറഞ്ഞു.

ആഘോഷ പരിപാടിവന്‍ വിജയം ആക്കിയ എല്ലാ മലയാളികള്‍ക്കും ഭാരവാഹികളായ അരുണ്‍, സ്മിത, സജി സുഷമ, പെന്‍സ് ഹരി നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്