ഡാളസ് സൌഹൃദ വേദി ഓണം ആഘോഷിച്ചു
Wednesday, September 30, 2015 6:42 AM IST
ഡാളസ്: ഡാളസ് സൌഹൃദ വേദി വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. സെപ്റ്റംബര്‍ ഏഴിനു രാവിലെ 10.30നു കരോള്‍ട്ടണ്‍ സെന്റ് ഇഗ്നേഷ്യസ് ഓര്‍ത്തഡോക്സ് പള്ളി ഓഡിറ്റോറിയത്തിലായിരുന്നു ഓണാഘോഷം.

ഡാളസ് ഹിന്ദു സൊസൈറ്റി പ്രസിഡന്റ് ഗോപാല പിള്ള നിലവിളക്കു തെളിച്ച് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രസിഡന്റ് എബി തോമസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. മുന്‍ റാന്നി കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. റെജി കുര്യാക്കോസ് ഓണസന്ദേശം നല്‍കി.

കേരള ലിറ്റററി സൊസൈറ്റിയുടെ പ്രസിഡന്റുമായ ഏബ്രഹാം തെക്കേമുറി, വേല്‍ഡ് മലയാളി കൌണ്‍സില്‍ ചെയര്‍മാന്‍ ജോണ്‍സന്‍ തലച്ചലൂര്‍, റിട്ട. ഹൈസ്കൂള്‍ അധ്യാപിക സാറ ചെറിയാന്‍ തുടങ്ങിയവര്‍ ആശംസ നേര്‍ന്നു സംസാരിച്ചു. ഡാളസിലെ കലാ സാംസ്കാരിക മേഖലകളില്‍ ശോഭിക്കുന്ന തോമസ് ഏബ്രഹാം മാവേലിയായി വേഷമിട്ടു.

പ്രോഗ്രാം കണ്‍വീനര്‍ സുകു വര്‍ഗീസും സൌഹൃദവേദി അംഗം ഷീന അലക്സും ഓണപ്പാട്ട് പാടി. തുടര്‍ന്നു നഴ്സുമാര്‍ തിരുവാതിര അവതരിപ്പിച്ചു.

നിഷ ജേക്കബ് പരിപാടിയുടെ എംസി ആയിരുന്നു.

ബാല കലാകാരി നടാഷ കൊക്കൊടില്‍ അവതരിപ്പിച്ച നൃത്തം, ഷൈനി ഫിലിപ്പിന്റെ പരിശീലനത്തില്‍ വിദ്യാര്‍ഥികള്‍ നടത്തിയ നൃത്തം, റൂബി തോമസ്, ഡോണ ജോസ് എന്നിവരുടെ സംഗീതം എന്നിവ അരങ്ങേറി.

പ്രശസ്ത സാഹിത്യകാരി ഷീലാ മോന്‍സ് മുരിക്കന്‍, എഴുത്തുകാരി മീനു എലിസബത്ത്, മാധ്യമപ്രവര്‍ത്തകന്‍ പി.പി. ചെറിയാന്‍, ഫിലിപ്പ് സാമുവല്‍, രാജു വര്‍ഗീസ്, അനില്‍ മാത്യു, തോമസ് ഏബ്രഹാം, രാജു ആശാരിയത്ത്, എന്‍.വി ഏബ്രഹാം എന്നിവര്‍ ആശംസ നേര്‍ന്നു പ്രസംഗിച്ചു.