'കെസ്റര്‍ ലൈവ് 2015' ഹൂസ്റണില്‍ ഒക്ടോബര്‍ നാലിന്
Wednesday, September 30, 2015 6:43 AM IST
ഹൂസ്റണ്‍: അമേരിക്കയിലെ നിരവധി വേദികളില്‍ സംഗീത തരംഗങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ക്രൈസ്തവ സംഗീത ലോകത്തെ മധുരഗായകന്‍ കെസ്ററിനെയും സംഘത്തെയും വരവേല്‍ക്കാന്‍ ഹൂസ്റണ്‍ ഒരുങ്ങിക്കഴിഞ്ഞുവെന്ന് സംഘാടകര്‍ അറിയിച്ചു.

എംഎം എന്റര്‍ടെയിന്‍മെന്റും റെഡീമര്‍ കിംഗ്ഡവും സംയുക്തമായി സംഘടിപ്പിക്കുന്ന 'കെസ്റര്‍ ലൈവ് 2015' സംഗീത നിശ ഒക്ടോബര്‍ നാലിനു (ഞായര്‍) വൈകുന്നേരം ആറിനു സ്റാഫോര്‍ഡിലുളള ഇമ്മാനുവല്‍ സെന്ററിലാണ് അരങ്ങേറുക.

ഓര്‍ക്കസ്ട്രയുടെ ടിക്കറ്റുകള്‍ അതിവേഗം തീര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ംംം.ൃലറലലാലൃസശിഴറീാ.രീാ ല്‍ കൂടിയും സംഘാടകരില്‍നിന്നു ടിക്കറ്റുകള്‍ ലഭ്യമാണെന്നും സംഘാടകര്‍ അറിയിച്ചു.

കെസ്ററിനോടൊപ്പം പ്രശസ്ത ഗായകരായ ബിനോയ് ചാക്കോയും സിസിലി ഏബ്രഹാമും സംഗീത സംവിധായകന്‍ സുനില്‍ സോളമനും ഗാനമേളയ്ക്ക് നേതൃത്വം നല്‍കും. കെസ്റര്‍ ലൈവ് 2015 മലയാളികളായ എല്ലാ ക്രൈസ്തവ സംഗീത ആസ്വാദകര്‍ക്കും ഒരു പുത്തന്‍ അനുഭവമായിരിക്കുമെന്നു സംഘാടകര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

വിവരങ്ങള്‍ക്ക്: റോയി ജോര്‍ജ് 832 642 5607 ഫിന്നി രാജു 832 646 9078.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍