എസ്എംസിസി ഉദ്ഘാടനം ഒക്ടോബര്‍ നാലിന്
Thursday, October 1, 2015 5:06 AM IST
ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ പ്രവര്‍ത്തിക്കുന്ന ആത്മീയ സംഘടനയായ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ (എസ്എംസിസി) ഉദ്ഘാടനം ഒക്ടോബര്‍ നാലിനു രാവിലെ ദിവ്യബലിക്കുശേഷം നടത്തപ്പെടുന്നതാണ്.

ഇടവക വികാരിയും എസ്എംസിസി രൂപതാ സ്പിരിച്വല്‍ ഡയറക്ടറുമായ ഫാ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ മുഖ്യാതിഥിയായിരിക്കും. എസ്എംസിസി സെക്രട്ടറി മേഴ്സി കുര്യാക്കോസ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം