ഫാ. ദേവസ്യ കാനാട്ട് സിഎംഐ നയിക്കുന്ന മരിയന്‍ പ്രഭാഷണങ്ങള്‍
Thursday, October 1, 2015 5:07 AM IST
കെന്റക്കി: അമേരിക്കയിലെ ചാവറ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ജപമാലമാസത്തോടനുബന്ധിച്ച് ഒക്ടോബര്‍ ഒന്നു മുതല്‍ മൂന്നു വരെ ഓണ്‍ലൈനിലൂടെ മരിയന്‍ പ്രഭാഷണവും, ജപമാല പ്രാര്‍ത്ഥനയും നടത്തപ്പെടുന്നു. ദിവസവും ഒരുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പ്രഭാഷണങ്ങളില്‍ അമേരിക്കയുടെ ഏതു കോണില്‍നിന്നും ഫോണ്‍ മുഖേന പങ്കെടുക്കാവുന്നതാണ്. ഈ കാലഘട്ടത്തില്‍ പരിശുദ്ധ അമ്മയെക്കുറിച്ച് ശരിയായ അറിവ് സഭാതനയരില്‍ എത്തിക്കുകയും, ജപമാലഭക്തി പ്രചരിപ്പിക്കുകയുമാണ് ഇതിന്റെ ലക്ഷ്യമെന്നു ഫാ. ദേവസ്യ കാനാട്ട് പറഞ്ഞു.

തികഞ്ഞ മരിയഭക്തനായ ഫാ. ദേവസ്യ കാനാട്ട് ജറുസലേം ധ്യാനകേന്ദ്രത്തിന്റെ അസി. ഡയറക്ടറായിരുന്നു. ഇപ്പോള്‍ അജപാലന ശുശ്രൂഷകള്‍ക്കൊപ്പം അമേരിക്കയിലെ ചാവറ മിനിസ്ട്രിയുടെ ധ്യാന ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കുന്നു. മരിയന്‍ പ്രഭാഷണങ്ങളില്‍ പങ്കെടുക്കാനുള്ള കോണ്‍ഫറന്‍സ് നമ്പര്‍: 646 749 3112, കോഡ്: 543 345 061#

സമയക്രമീകരണങ്ങള്‍: വൈകുന്നേരം ആറിനു കാലിഫോര്‍ണിയ, ഏഴിനു കോളറാഡോ, എട്ടിനു ടെക്സസ്, ഷിക്കാഗോ, ഒമ്പതിനു ന്യൂയോര്‍ക്ക്, ഫ്ളോറിഡ.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ദേവസ്യ കാനാട്ട് സിഎംഐ (502 718 7109), ജോളി ജോളി (408 744 6560).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം