ഐഎന്‍എഐ പാലിയേറ്റീവ് കെയര്‍ സെമിനാര്‍ ശ്രദ്ധേയമായി
Thursday, October 1, 2015 5:11 AM IST
ഷിക്കാഗോ: ഇന്ത്യന്‍ നഴ്സസ് ഓഫ് ഇല്ലിനോയി (കചഅക) യുടെ നേതൃത്വത്തില്‍ പാലിയേറ്റീവ് കെയറിനെ സംബന്ധിച്ചുള്ള സെമിനാര്‍ നടത്തുകയുണ്ടായി. സെപ്റ്റംബര്‍ 20-നു സീറോ മലബാര്‍ പാരീഷ് ഹാളില്‍ നടത്തിയ സെമിനാറില്‍ ഡോ. സിമി ജോസഫ് മോഡറേറ്ററായിരുന്നു.

സിസ്റര്‍ ജസ്ലിന്‍ സിഎംസി (സിസിഡി ഡയറക്ടര്‍) യുടെ പ്രാര്‍ഥനയോടെ ആരംഭിച്ച സെമിനാറില്‍ ലയോള സിസ്റത്തിലെ ഡോക്ടറായ ഹോമാ മഗ്സി എംഡി, മേരി സ്പില്ലര്‍ എപിഎന്‍, പാറ്റിഹല്ഗന്‍ എന്നിവര്‍ പാലിയേറ്റീവ് കെയറിനെക്കുറിച്ച് ക്ളാസ് എടുത്തു. ക്ളാസില്‍ പങ്കെടുത്തവരെല്ലാം ക്ളാസ് വളരെ വിജ്ഞാനപ്രദമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു. ഐഎന്‍എഐ പ്രസിഡന്റ് മേഴ്സി കുര്യാക്കോസ് സ്വാഗതവും, ഐഎന്‍എഐ സെക്രട്ടറി ജൂബി വള്ളിക്കളം കൃതജ്ഞതയും പറഞ്ഞു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം