മാര്‍ മാത്യു മൂലക്കാട്ടിനു മെല്‍ബണില്‍ ഉജ്വല സ്വീകരണം
Friday, October 2, 2015 5:09 AM IST
മെല്‍ബണ്‍: സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ രണ്ട്, മൂന്ന്, നാല് (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ മെല്‍ബണിലെ ക്ളയിറ്റണ്‍ സെന്റ് പീറ്റേഴ്സ് പള്ളിയില്‍ നടക്കുന്ന ബൈബിള്‍ കലോത്സവത്തിലും യുവജന സംഗമത്തിലും പരിശുദ്ധ കന്യകാ മറിയത്തിന്റെ തിരുനാളിലും പങ്കെടുക്കാനെത്തിയ കോട്ടയം അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ടിനു എയര്‍പോര്‍ട്ടില്‍ ഊഷ്മള വരവേല്‍പ്പു നല്‍കി.

സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ചാപ്ളെയിന്‍ ഫാ. സ്റീഫന്‍ കണ്ടാരപ്പളളി, ഫാ. തോമസ് കുസുക്കല്‍, ഫാ. ജയ്ക്കബ് കറുപ്പനകത്ത്, ട്രസ്റിമാരായ സ്റീഫന്‍ ഓക്കാട്ട്, സോളമന്‍ ജോര്‍ജ്, സെക്രട്ടറി സിജു അലക്സ്, പിആര്‍ഒ റെജി പാറയ്ക്കന്‍, മെല്‍ബണ്‍ രൂപത പാസ്ററല്‍ കൌണ്‍സില്‍ അംഗം ജിജിമോന്‍ കുഴിവേലി എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. പാരിഷ് കൌണ്‍സില്‍ അംഗങ്ങളായ ലിസി ജോസ്മോന്‍ കുന്നംപടവില്‍, ബൈജു ജോസഫ്, ജിജോ മാറികവീട്ടില്‍, തിരുനാള്‍ കമ്മിറ്റി ഭാരവാഹികളായ ഷാജന്‍ ജോര്‍ജ്, സജി ഇല്ലിപ്പറമ്പില്‍, ജോ ചാക്കോ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. മെല്‍ബണ്‍ എയര്‍പോര്‍ട്ടില്‍ നിന്നും നൂറുകണക്കിനു വാഹനങ്ങളുടെ അകമ്പടിയോടുകൂടി ക്ളയിറ്റണ്‍ സെന്റ് പീറ്റേഴ്സ് പളളിയിലേക്ക് മാര്‍ മാത്യു മൂലക്കാട്ടിനെ ആനയിച്ചു.

പളളിയില്‍ എത്തിയ മാര്‍ മാത്യു മൂലക്കാടിനെ നടവിളികളോടേയും മാര്‍ത്തോമന്‍ പാട്ടിന്റെ ഈരടികളിലൂടേയും ക്നാനായ യുവജനങ്ങള്‍ സ്വീകരിച്ച്, യുവജന സംഗമം കമ്മിറ്റി അംഗങ്ങളായ ജോയല്‍ ജോസഫ്, ജോയല്‍ ജിജിമോന്‍, ആഷ്നാ ഷാജന്‍, ലിയ പാറയ്ക്കല്‍, അനു ജോസ്മോന്‍, ഡെന്‍സില്‍ ഡോമിനിക്, മെല്‍വിന്‍ സജി, ടിന തോമസ്, സ്റെബിന്‍ സ്റീഫന്‍, ഷാരോണ്‍ ജോജി, അലക്സ് ആന്റണി, ജെറിന്‍ എലിസബത്ത്, പാരീഷ് കൌണ്‍സില്‍ അംഗങ്ങളായ ബേബി സിറിയക്, ജോസഫ് ചാക്കോ തുടങ്ങിയ വിവിധ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ ചേര്‍ന്നു സ്വീകരിച്ചു.