എംഎസിഎഫ് സില്‍വര്‍ ജൂബിലി ടെന്നീസ് ടൂര്‍ണമെന്റ് ഒക്ടോബര്‍ മൂന്നിന്
Friday, October 2, 2015 8:20 AM IST
ഫ്ളോറിഡ: മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡയുടെ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു നടത്തുന്ന ടെന്നീസ് ടൂര്‍ണമെന്റ് ഒക്ടോബര്‍ മൂന്നിനു (ശനി) രാവിലെ എട്ടു മുതല്‍ യുഎസ്എഫ് കോര്‍ട്ടില്‍ നടക്കും.

വിജയികള്‍ക്ക് ട്രോഫികളും കാഷ് അവാര്‍ഡും മറ്റു പാരിതോഷികങ്ങളും നല്‍കും. നിരവധി ടീമുകള്‍ ഇക്കുറി ടൂര്‍ണമെന്റില്‍ രജിസ്റര്‍ ചെയ്തതായി സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: കെ.കെ. ഏബ്രഹാം (813 651 3548), സജി കരിമ്പന്നൂര്‍ (813 263 6302).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം