ഡോ. എകെബിയുടെ 'പെണ്ണുങ്ങളും', തൊടുപുഴ ശങ്കറിന്റെ കവിതകളും വിചാരവേദിയില്‍
Saturday, October 3, 2015 3:05 AM IST
ന്യൂയോര്‍ക്ക്: ഒക്ടോബര്‍ പതിനൊന്നിനു വൈകുന്നേരം ആറിനു വിചാരവേദിയില്‍ (കേരളാ കള്‍ച്ചറല്‍ സെന്റര്‍ ബ്രാഡോക് അവന്യൂ ക്യൂന്‍സ്) ഡോ. എകെബിയുടെ പെണ്ണുങ്ങള്‍ എന്ന പുതിയ കഥാസമാഹാരത്തിലെ കഥകള്‍ അദ്ദേഹവും സഹകാരികളും വായിക്കുന്നതാണ്.

1950 കളില്‍ ചെറുകഥാപ്രസ്ഥാനത്തിന്റെ, പ്രത്യേകിച്ച് 'മണ്ണിന്റെ മക്കള്‍' എന്ന കഥാസമാഹാരത്തിലൂടെ, മലയാളസാഹിത്യത്തില്‍ മുന്‍പന്തിയില്‍ എത്തിയ ഡോ. എ. കെ. ബാലകൃഷ്ണപിള്ളയുടെ ഈ പുതിയ കഥകള്‍ അദ്ദേഹം നേടിയ അസാധാരണമായ അനുഭവസമ്പത്തിന്റെ ഉള്‍ക്കാഴ്ച വെളിവാക്കുന്നു.

കൂടാതെ കവിയും ലേഖകനുമായ മുംബൈ നിവാസി തൊടുപുഴ കെ. ശങ്കറിനെ (ശങ്കര അയ്യര്‍) വിചാരവേദി ആദരിച്ചു കൊണ്ട് അദ്ദേഹത്തിന്റെ കവിതകള്‍ ചര്‍ച്ച ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: വാസുദേവ് പുളിക്കല്‍, പ്രസിഡന്റ്: ഫോണ്‍ 516 749 1939, സാംസി കൊടുമണ്‍ സെക്രട്ടറി: ഫോണ്‍: 516 270 4302.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം