സീറോ മലബാര്‍ കത്തീഡ്രലില്‍ ആന്തരീകസൌഖ്യ ധ്യാനം ഒക്ടോബര്‍ എട്ടു മുതല്‍
Saturday, October 3, 2015 3:06 AM IST
ഷിക്കാഗോ: ഷിക്കാഗോ മാര്‍ത്തോമാശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രശസ്ത ധ്യാനടീമായ കുളത്തുവയല്‍ സിസ്റ്റേഴ്സ് ആന്‍ഡ് ടീം നയിക്കുന്ന കുടുംബ വര്‍ഷ ആന്തരീക സൌഖ്യധ്യാനം ഒക്ടോബര്‍ എട്ടു മുതല്‍ പതിനൊന്നു വരെ (വ്യാഴം, വെള്ളി, ശനി, ഞായര്‍) നടക്കുന്നതാണ്.

ധ്യാനത്തിനു നേതൃത്വം നല്‍കുന്ന വചനപ്രഘോഷകരായ റവ.ഡോ. തോമസ് കൊച്ചുകരോട്ട് (ഡയറക്ടര്‍, ആല്‍ഫാ ഇന്‍സ്റിറ്റ്യൂട്ട്, തലശേരി), സിസ്റര്‍ ടെസിന്‍ പെരുമാലില്‍ എംഎസ്എംഐ (ഡയറക്ടര്‍, നിര്‍മ്മല ധ്യാനകേന്ദ്രം, കുളത്തുവയല്‍), സി. ഫിന്‍സി പൂവംതുരുത്തില്‍ എം.എസ്.എം.ഐ , നിര്‍മ്മല ധ്യാനകേന്ദ്രം, കുളത്തുവയല്‍) എന്നിവരാണ്. ധ്യാനത്തോടനുബന്ധിച്ച് കൌണ്‍സിലിംഗും, സ്പിരിച്വല്‍ ഷെയറിംഗിനുള്ള പരിശീലന ക്ളാസും ഉണ്ടായിരിക്കുന്നതാണ്.

ഭവനങ്ങള്‍ സന്ദര്‍ശിച്ചുള്ള സ്വകാര്യ കൌണ്‍സിലിംഗിനും സൌകര്യം ഉണ്ടായിരിക്കും. താത്പര്യമുള്ളവര്‍ ബഹു. വികാരി റവ.ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പിലുമായി ബന്ധപ്പെടേണ്ടതാണ്. ഏവരേയും ഈ ആന്തരീക സൌഖ്യധ്യാനത്തില്‍ പങ്കെടുത്ത് ആത്മീയ ഉണര്‍വ്വും, അനുഗ്രഹങ്ങളും പ്രാപിക്കുന്നതിന് കത്തീഡ്രല്‍ വികാരി റവ.ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പിലും കൈക്കാരന്മാരും ക്ഷണിക്കുന്നു.

ശുശ്രൂഷാക്രമങ്ങള്‍: ഒക്ടബര്‍ എട്ടിനു വ്യാഴം: വൈകുന്നേരം ആറിനു വി. കുര്‍ബാന, എനു മുതല്‍ 9.30 വരെ ധ്യാനം. ഒക്ടോബര്‍ 9,10 (വെള്ളി, ശനി): രാവിലെ 8.30-നു വിശുദ്ധ കുര്‍ബാന, 9.30 മുതല്‍ ഒന്നുവരെ ധ്യാനം, ഒന്നു മുതല്‍ 1.30 വരെ ഉച്ചഭക്ഷണം, 1.30 മുതല്‍ വൈകുന്നേരം അഞ്ചു വരെ ധ്യാനം. ഒക്ടോബര്‍ 11 (ഞായര്‍): രാവിലെ എട്ടിനു വിശുദ്ധ കുര്‍ബാന, 9.30 നു ബേസ്മെന്റില്‍ ഇംഗ്ളീഷിലുള്ള കുര്‍ബാന, 9.30 നു ധ്യാനം, പതിനൊന്നിനു വിശുദ്ധ കുര്‍ബാന, 12.30-നു ഉച്ചഭക്ഷണം, 1.30 മുതല്‍ നാലു വരെ ധ്യാനം, വൈകുന്നേരം നാലു മുതല്‍ അഞ്ചു വരെ ആരാധന, സമാപനാശീര്‍വാദം. 5.30-നു വിശുദ്ധ കുര്‍ബാന.

കൂടുതല്‍ വിവരങ്ങള്‍ക്ക്: കത്തീഡ്രല്‍ വികാരി റവ.ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ (714 800 3648) ട്രസ്റിമാരായ ആന്റണി ഫ്രാന്‍സീസ് (847 219 4897), മനീഷ് ജോസഫ് (847 387 9384), ഷാബു മാത്യു (630 649 4103), പോള്‍ പുളിക്കന്‍ (708 743 6505) ലിറ്റര്‍ജി കോര്‍ഡിനേറ്റര്‍ ജോസ് കടവില്‍ (630 4402021).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം