സാമൂഹിക സേവനം ചെയ്യുന്നതിനു സ്ഥാനമാനങ്ങള്‍ ആവശ്യമാണോ?; പ്രവാസി ചാനലില്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു
Saturday, October 3, 2015 6:01 AM IST
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഒട്ടു മിക്ക സ്റേറ്റുകളിലും ഒന്നില്‍ കൂടുതല്‍ മലയാളി അസോസിയേഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. “ഛ” വട്ടമുള്ള ന്യൂജേഴ്സിയിലാണെങ്കില്‍ അസോസിയേഷനുകളുടെ ഒരു പെരുമഴ തന്നെയാണ്.

ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ ഈ സംഘടനകള്‍ക്ക് കഴിയുന്നുണ്േടാ? സാമൂഹിക സേവനം ചെയ്യുന്നതിനു സ്ഥാനമാനങ്ങള്‍ ആവശ്യമാണോ? ഈ വിഷയത്തില്‍ ഒക്ടോബര്‍ മൂന്നിനു (ശനി) രാവിലെ 11നു പ്രവാസി ചാനലില്‍ 'നമസ്കാരം അമേരിക്കയില്‍' ചര്‍ച്ച സംഘടിപ്പിക്കുന്നു.

സമൂഹത്തിന്റെ യാതൊരു പിന്തുണയും ഇല്ലാത്തവരും അടിക്കടി അഭിപ്രായം മാറ്റുന്നവരും അസോസിയേഷനുകളുടെ തലപ്പത്തു വരുന്നത് അഭികാമ്യമോ? സംഘടനകളില്‍ എന്തുകൊണ്ട് ഇലക്ഷനു പകരം സെലക്ഷന്‍ നടക്കുന്നു?

അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ സുപരിചിതനായ അനില്‍ പുത്തന്‍ചിറ മോഡറേറ്റു ചെയ്യുന്ന ചര്‍ച്ചയില്‍ കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയുടെ ട്രഷറര്‍ അലക്സ് മാത്യു, മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയുടെ ട്രഷറര്‍ സുജ ജോസ്, വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ പ്രസിഡന്റ് ടി.വി. ജോണ്‍ തുടങ്ങിയവര്‍ സംവദിക്കുന്നു.