ഡിഎംഎ മഹിപാല്‍പൂര്‍-കാപാസ്ഹേര ഏരിയയുടെ ഓണാഘോഷം ഒക്ടോബര്‍ നാലിന്
Saturday, October 3, 2015 6:04 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി മലയാളി അസോസിയേഷന്‍ മഹിപാല്‍പൂര്‍-കാപാസ്ഹേര ഏരിയായുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം നടത്തുന്നു. ഒക്ടോബര്‍ നാലിനു (ഞായര്‍) പ്രതിഭാ നിഗം ഗേള്‍സ് ഹൈസ്കൂളില്‍ രാവിലെ ഒമ്പതു മുതലാണ് ആഘോഷ പരിപാടികള്‍ അരങ്ങേറുക.

ആഘോഷ പരിപാടികളുടെ ഭാഗമായി സാംസ്കാരിക സമ്മേളനം, കലാപരിപാടികള്‍, പന്ത്രണ്ടാം ക്ളാസിലെ കുട്ടികള്‍ക്കുള്ള എക്സലന്‍സ് അവാര്‍ഡു വിതരണം, ഓണസദ്യ, ലക്കിഡ്രോ എന്നിവ നടക്കും.

ഓണസദ്യക്കുള്ള പ്രവേശനം കൂപ്പണിന്റെ അടിസ്ഥാനത്തിലാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂപ്പണ്‍ ഡിഎംഎ ഭാരവാഹികളില്‍നിന്നും ലഭ്യമാണ്.

വിവരങ്ങള്‍ക്ക്: 9716837059, 9999769541, 9818128377.

വിലാസം: ഗ18 ചലമൃ ടൌയ്വശാമിറശ, ഛഹറ ഞമിഴുൌൃശ ഞീമറ, ങമവശുമഹുൌൃ, ചലംഉലഹവശ 110 037.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്