അവയവദാന കാമ്പയിന്‍: മാതൃകയായി സംസ്കൃതി
Saturday, October 3, 2015 8:38 AM IST
ദോഹ: സംസ്കൃതിയുടെ സാമൂഹിക പ്രതിബദ്ധത ഒരിക്കല്‍ക്കൂടി വിളിച്ചോതുന്ന അവയവദാന കാമ്പയിന്‍ പ്രാവാസി സമൂഹത്തിനാകെ മാതൃകയായി. ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി സഹകരിച്ചാണ് സംസ്കൃതി കാമ്പയിന്‍ സംഘടിപ്പിച്ചത്. ആദ്യമായാണ് ഒരു പ്രവാസി സംഘടന അവയവദാന കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ചടങ്ങില്‍ 60 സംസ്കൃതി അംഗങ്ങള്‍ അവയവദാന സമ്മതപത്രം ഒപ്പിട്ടു നല്‍കി.

വക്ര യൂണിറ്റ് സെക്രട്ടറി എസ്. പ്രദീപ് കുമാര്‍ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് പി. രാജന്‍, സംസ്കൃതി കേന്ദ്ര കമ്മിറ്റി സെക്രട്ടറി ഗോപാലകൃഷ്ണന്‍ അരിച്ചാലില്‍ എന്നിവര്‍ സംസാരിച്ചു. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ഓര്‍ഗന്‍ ഡൊണേഷന്‍ സെന്റര്‍ സീനിയര്‍ പ്രോജക്ട് മാനേജര്‍ യാസിര്‍ ഷാഫി, പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ ലിറ്റി മാത്യു, സ്റാഫ് നഴ്സ് സഞ്ജു സാബു എന്നിവര്‍ കാമ്പയിനു നേതൃത്വം നല്‍കി. അംഗങ്ങളുടെ അവയവദാന സമ്മതപത്രം സംസ്കൃതി ജനറല്‍ സെക്രട്ടറി കെ.കെ. ശങ്കരന്‍ കൈമാറി.

വക്രയില്‍ നിന്നും ആരംഭിച്ച കാമ്പയിന്‍ തുടര്‍ന്നും ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുമെന്ന് സംസ്കൃതി അറിയിച്ചു.