ഫൊക്കാന ജനറല്‍ ബോഡി മീറ്റിംഗ് ഒക്ടോബര്‍ ഇരുപത്തി നാലിന്
Monday, October 5, 2015 12:14 AM IST
ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ ഈ വര്‍ഷത്തെ ജനറല്‍ ബോഡി മീറ്റിംഗ് 2015 ഒക്ടോബര്‍ ഇരുപത്തി നാലാം തീയതി രാവിലെ പത്തു മുതല്‍ ന്യൂജേഴ്സിയിലെ എഡിസണ്‍നിലുള്ള ഷാനവാസ് ബാങ്ക്വറ്റ് ഹാളില്‍ കുടുന്നുതാണ്. പ്രസ്തുത മീറ്റിങ്ങില്‍ എല്ലാ അംഗസംഘടനകളുടേയും പ്രസിഡന്റുമാര്‍, മുന്‍ പ്രസിഡന്റുമാര്‍, പ്രതിനിധികള്‍, ഫൊക്കാന നാഷണല്‍ കമ്മിറ്റി മെമ്പര്‍മാര്‍, ട്രസ്റീ ബോര്‍ഡ് മെമ്പേഴ്സ് തുടങ്ങിയവര്‍ പകെടുക്കുന്നതാണ്. ഈ ജനറല്‍ ബോഡി, ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുനതിനോടൊപ്പം ഭാവി പരിപാടികള്‍ക് അന്തിമ രൂപംനല്കുമെന്നും സെക്രട്ടറി വിനോദ് കെയാര്‍കെ അറിയിച്ചു.

ഈ വര്‍ഷത്തെ ജനറല്‍ ബോഡി മീറ്റിംഗിലേക്ക് എല്ലാ അംഗ സംഘടനകളുടെ ഭാരവഹികളെയും സ്വാഗതം ചെയുന്നതായി പ്രസിഡന്റ് ജോണ്‍ പി. ജോണ്‍ .സെക്രട്ടറി വിനോദ് കെയാര്‍കെ. ട്രഷറര്‍ ജോയി ഇട്ടന്‍ . ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് തുടങ്ങിയവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍