ഓറഞ്ച്ബര്‍ഗ്, ന്യുയോര്‍ക്ക്: ജോസഫ് മുട്ടത്ത് (ബേബിച്ചന്-66) ന്യുയോര്‍ക്കില്‍ നിര്യാതനായി.
പ്രശസ്ത സാഹിത്യകാരന് മുട്ടത്ത് വര്‍ക്കിയുടെ ഒന്‍പതു മക്കളില്‍ നാലാമനായിരുന്നു. എഴുപതുകളില്‍ അമേരിക്കയില്‍ എത്തിയതാണ്. ന്യുയോര്‍ക്ക് വെസ്റ് പോയിന്റ് മിലിട്ടറി അക്കാദമി ഉദ്യോഗസ്ഥനായിരുന്നു. ചങ്ങനാശേരി എസ്.ബി. കോളജ് പൂര്‍വ വിദ്യാര്‍ഥിയാണ്.
കല്ലുര്‍ക്കാട് മുണ്ടഞ്ചിറയില് അന്നക്കുട്ടിയാണു ഭാര്യ. മക്കള്‍: ആഷ ഏബ്രഹാം, അശോക് മുട്ടത്ത്, ജയിന് മുട്ടത്ത്. മരുമകന്: ഡോ. സിബി ഏബ്രഹാം ഇടക്കര. കൊച്ചുമകന്: ജോഷ്വ.
സഹോദരങ്ങള്‍: പരേതയായ പ്രൊഫ. ലീലാമ്മ സെബാസ്റ്യന്‍ പാളിയില്‍, പരേതനായ മാത്യു കല്ലുകളം, ലില്ലിക്കുട്ടി തുരുത്തുമാലി, പരേതനായ ജയിംസ് കല്ലുകളം, മാഴ്സലസ് കല്ലുകളം, ബാബു കല്ലുകളം, റൂബി ജോണ്‍ അന്ത്രപ്പേര്‍, തോമസ് കല്ലുകളം.
പൊതുദര്‍ശനം: ഒക്ടോബര്‍ ആറാംതീയതി ചൊവ്വാഴ്ച നാലു മുതല്‍ എട്ടു വരെ: അസുമാ ഷാങ്കി ഫ്യൂണറല്‍ ഹോം, 34 നോര്‍ത്ത് സമ്മിറ്റ് സ്ട്രിറ്റ്, പേള്‍ റിവര്‍, ന്യുയോര്‍ക്ക് 10965.
സംസ്കാരം: ഒക്ടോബര്‍ ഏഴാം തീയതി ബുധനാഴ്ച രാവിലെ പത്തിനു സംസ്കാര ശുശ്രൂഷ സെന്റ് കാതറിന്‍സ് ചര്‍ച്ചില്‍ (523 വെസ്റ്റേണ്‍ ഹൈവേ, ബ്ളോവല്റ്റ്, ന്യുയോര്‍ക്10913).
കൂടുതല്‍ വിവരങ്ങള്‍ക്ക്: സുബിന് മുട്ടത്ത് (845) 642 8923; സാബു ഉലുത്തുവയില് (845) 731 9405.
റിപ്പോര്‍ട്ട്: ജോസ് കാടാപ്പുറം