ഷിക്കാഗോ ഐഎന്‍ഒസി മിഡ് വെസ്റ് റീജണ്‍ ഗാന്ധി ജയന്തി ആചരിച്ചു
Monday, October 5, 2015 7:52 AM IST
ഷിക്കാഗോ: ഐഎന്‍ഒസി മിഡ് വെസ്റ് റീജിണ്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്കോക്കിയിലുള്ള മഹാത്മ ഗാന്ധി പ്രതിമയ്ക്കുമുമ്പില്‍ പുഷ്പഹാരങ്ങള്‍ അര്‍പ്പിച്ച് ഗാന്ധിജയന്തി ആചരിച്ചു.

പ്രസിഡന്റ് അഗസ്റിന്‍ കരിംകുറ്റിയിലിന്റെ നേതൃത്വത്തി എക്സിക്യൂട്ടീവ് വൈസ്പ്രസിഡന്റ് വര്‍ഗീസ് പാലമലയില്‍, ജനറല്‍ സെക്രട്ടറി പ്രഫ. തമ്പി മാത്യു, വൈസ് പ്രസിഡന്റുമാരായ ജോസി കുരിശിങ്കല്‍, സജി തോമസ് തച്ചില്‍, ട്രഷറര്‍ ജസി റിന്‍സി, യൂത്ത് കോ-ഒര്‍ഡിനേറ്റേര്‍മാരായ പ്രവീണ്‍ തോമസ്, പ്രതീഷ് തോമസ്, മുന്‍ പ്രസിഡന്റുമാരായ പോള്‍ പറമ്പി, സതീശന്‍ നായര്‍. തോമസ് മാത്യു പടന്നമാക്കല്‍, ബോര്‍ഡ് അംഗങ്ങള്‍ തോമസ് ദേവസി, കുര്യാക്കോസ് ടി. ചാക്കോ, റിന്‍സി കുര്യന്‍, ജോസ് ജോര്‍ജ്, നടരാജന്‍ കൃഷ്ണന്‍, നീനു തോമസ് തുടങ്ങിയവര്‍ പ്രാര്‍ഥനയിലും അനുസ്മരണ യോഗത്തിലും പങ്കെടുത്തു.