ഇല്ലിനോയിസ് ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ സെമിനാര്‍ സംഘടിപ്പിച്ചു
Monday, October 5, 2015 7:54 AM IST
ഇല്ലിനോയിസ്: ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ ഇല്ലിനോയിസ് സെമിനാര്‍ സംഘടിപ്പിച്ചു. അമേരിക്കന്‍മണ്ണില്‍ ജീവിതവിജയം നേടിയ ഭാരതീയസമൂഹം ഇന്നു നേരിടുന്ന വെല്ലുവിളികളില്‍ പ്രധാനം ഇവിടെ ജനിച്ചുവളരുന്ന രണ്ടാം തലമുറയില്‍പെട്ട യുവജനങ്ങള്‍ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന വിവിധങ്ങളായ പ്രശ്നങ്ങളാണ്. ഈ വിഷയത്തെ ആസ്പദമാക്കി വിവിധ വേദികളിലായി യുവജനങ്ങളും അവരുടെ മാതാപിതാക്കളും ഉള്‍പ്പെടെ ആയിരത്തോളം ആളുകളുമായി കാലികപ്രസക്തമായ വിഷയത്തില്‍ സംവദിക്കാന്‍ ഇതിനകം കഴിഞ്ഞതായി സംഘാടകര്‍ അറിയിച്ചു.

സെപ്റ്റംബറില്‍ നടന്ന സെമിനാറുകള്‍ക്ക് കുക്ക് കൌണ്ടി ജഡ്ജ് ലോറന്‍സ് ഫോക്സ്, ഡോ. തോമസ് ഇടിക്കുള, ഡോ. സാം ജോര്‍ജ്, ബിനൂഷ് ജോണ്‍, ആനി ലൂക്കോസ്, ജിബു ജോസഫ്, ഷെറിന്‍ ജോസഫ്, എബിന്‍ കുര്യാക്കോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഫാമിലി ഫോക്കസ് കോ-ഓര്‍ഡിനേറ്റര്‍ സാബി കോലത്ത്, സംഘടനാ ഭാരവാഹികളായ മാത്യൂസ് ഏബ്രഹാം, ബെന്നി കഞ്ഞിരംപാറയില്‍, ലിന്‍സണ്‍ കൈതമലയില്‍, ജോസ് ഒലിയാനിക്കല്‍, സണ്ണി മേനാമറ്റം തുടങ്ങിയവര്‍ കാര്യപരിപാടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ബെന്നി പരിമണം