പാരീസിലെ ഡ്രാന്‍സിയില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു
Monday, October 5, 2015 8:01 AM IST
പാരീസ്: പാരീസിനു സമീപമുള്ള ഡ്രാന്‍സി മുനിസിപ്പാലിറ്റിയില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു. ഡ്രാന്‍സി മേയര്‍ ജീന്‍ ക്രിസ്റോഫ് ലഗാര്‍ദേ, ഫ്രാന്‍സിലെ ഇന്ത്യന്‍ എംബസി ഫസ്റ് സെക്രട്ടറി ധീരജ് മുഖ്യ, മുനിസിപ്പല്‍ കൌണ്‍സിലര്‍ അലന്‍ അനന്ദന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഗാന്ധിജിയുടെ അഹിംസാ സന്ദേശം ഇന്നു ലോകത്തിനാകെ മാതൃകയാണെന്നു മേയര്‍ ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. തുടര്‍ന്നു വിവിധ ഇന്ത്യന്‍ അസോസിയേഷനുകളുടെ നേതൃത്വത്തില്‍ നിരവധി കലാപരിപാടികളും അരങ്ങേറി. ചടങ്ങിനുശേഷം ലഘുഭക്ഷണവും ഒരുക്കിയിരുന്നു. ഇന്ത്യക്കാരും ഫ്രഞ്ചുകാരും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇന്റര്‍ ഫെയ്ത്ത് കോമെമ്മൊറേഷന്‍ അസോസിയേഷനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് രമേശ് വോറ, പാരീസ് മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച് കെ.കെ.അനസ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. പാരീസിനുശേഷം ഇത് രണ്ടാമത്തെ ഗാന്ധി പ്രതിമയാണ് ഡ്രാന്‍സിയില്‍ അനാച്ഛാദനം ചെയ്യുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍