കോണ്‍ഗ്രസിന്റെ മുഖം അമേരിക്കയില്‍ ഒന്നുമാത്രം: ഓവര്‍സീസ് ചെയര്‍മാന്‍ ശുദ്ധ് പ്രകാശ് സിംഗ്
Tuesday, October 6, 2015 5:01 AM IST
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ മുഖം തങ്ങളാണെന്നു പലരും അവകാശപ്പെടുന്നുണ്െടങ്കിലും ഔദ്യോഗിക വിശദീകരണം അവയൊക്കെ ഖണ്ഡിക്കുന്നതായി ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ ശുദ്ധ് പ്രകാശ് സിംഗ് വ്യക്തമാക്കി. ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ (എഐസിസി) വിദേശകാര്യ സെല്‍ ചെയര്‍മാന്‍ ഡോ. കരണ്‍സിംഗ് താന്‍ ചെയര്‍മാനായുളള ഓവര്‍സീസ് കോണ്‍ഗ്രസാണ് അമേരിക്കയിലെ കോണ്‍ഗ്രസിന്റെ മുഖമെന്ന് വ്യക്തമാക്കിയിട്ടുണ്െടന്നും ശുദ്ധ് പ്രകാശ് സിംഗ് പറഞ്ഞു. ഫ്ളോറല്‍ പാര്‍ക്കിലെ ഷാഹി ഡര്‍ബാര്‍ റസ്റ്റോറന്റില്‍ നടന്ന സമ്മേളനത്തില്‍ വിശദീകരണം നല്‍കുകയായിരുന്നു സിംഗ്. ഡോ. കരണ്‍ സിംഗ് നടത്തി യ വിശദീകരണത്തിന്റെ വീഡിയോ ക്ളിപ്പും യോഗത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനേ ആദ്യ നേതാക്കളിലൊരാളായ ജോര്‍ജ് ഏബ്രഹാമിന്റെ നടപടികളിലൂടെ കഴിഞ്ഞിട്ടുളളൂവെന്ന് ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ ചെയര്‍മാനും നാഷണല്‍ വൈസ് പ്രസിഡന്റുമായ കളത്തില്‍ വര്‍ഗീസ് ചൂണ്ടിക്കാട്ടി.

അമേരിക്കയിലെ കോണ്‍ഗ്രസ് ഘടകത്തില്‍ വിഭിന്ന ഗ്രൂപ്പുകള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണു എഐസിസി വിദേശകാര്യ ചുമതലയുളള ഡോ. കരണ്‍സിംഗ് വിശദീകരണം നല്‍കിയത്. ശുദ്ധ പ്രകാശ് സിംഗ് ചെയര്‍മാനും ലവിക ഭഗത്സിംഗ് പ്രസിഡന്റുമായ കോണ്‍ഗ്രസാണ് ഔദ്യോഗിക വിഭാഗമെന്ന് ഡോ. കരണ്‍സിംഗ് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ നാഷണല്‍ ട്രഷററും ഐഎന്‍ഒസി യുഎസ്എ ഡയറക്ടര്‍ ബോര്‍ഡ് മെമ്പറുമായ സജി എബ്രഹാം, ഓവര്‍സീസ് കോണ്‍ഗ്രസ് യുഎസ്എ ജോയിന്റ് ട്രഷററും ഡയറക്ടര്‍ ബോര്‍ഡ് മെമ്പറുമായ ഡോ. വര്‍ഗീസ് എബ്രഹാം, ഓവര്‍സീസ് കോണ്‍ഗ്രസ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ സെക്രട്ടറി വര്‍ഗീസ് ജോസഫ്, വൈസ് പ്രസിഡന്റ് വര്‍ഗീസ് രാജന്‍, ജോയിന്റ് സെക്രട്ടറി ഫിലിപ്പ് ചാക്കോ എന്നിവരും പ്രസംഗിച്ചു.