നൊസ്റാള്‍ജിയ നൈറ്റ് 2015 ബ്രോഷര്‍ പ്രകാശനം ചെയ്തു
Tuesday, October 6, 2015 7:28 AM IST
അബുദാബി: അബുദാബിയിലെ കലാ, സാംസ്കാരിക സംഘടനയായ നൊസ്റാള്‍ജിയയുടെ വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ഒക്ടോബര്‍ 30നു (വെള്ളി) അബുദാബി ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിക്കുന്ന മെഗാ ഇവന്റ് നൊസ്റാള്‍ജിയ നൈറ്റ് 2015 ന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു.

അബുദാബി മലയാളി സമാജത്തില്‍ നടന്ന ചടങ്ങില്‍ വി.ടി. ബല്‍റാം എംഎല്‍എ ബ്രോഷര്‍ പ്രകാശനം ചെയ്തു. ചടങ്ങില്‍ മലയാളി സമാജം പ്രസിഡന്റ് യേശുശീലന്‍, ജനറല്‍ സെക്രട്ടറി സതീഷ് കുമാര്‍, സമാജം കോഓര്‍ഡിനേഷന്‍ ചെയര്‍മാന്‍ ടി.എ. നാസര്‍, ഓഡിറ്റര്‍ നിസാമുദ്ദീന്‍, സാഹിത്യ വിഭാഗം സെക്രട്ടറി സിര്‍ജാന്‍, നൊസ്റാള്‍ജിയ പ്രസിഡന്റ് അഹദ് വെട്ടൂര്‍, സെക്രട്ടറി നഹാസ്, ട്രഷറര്‍ മോഹന്‍കുമാര്‍, വൈസ് പ്രസിഡന്റ് ഷുഹൈബ്, ജോ. സെക്രട്ടറി ഷജിം, മറ്റു നൊസ്റാള്‍ജിയ അംഗങ്ങളും അബുദാബിയിലെ സംഘടനാ ഭാരവാഹികളും പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള