യുക്മ കലാമേള നഗറിനു നാമനിര്‍ദേശം ക്ഷണിച്ചു
Tuesday, October 6, 2015 7:28 AM IST
ലണ്ടന്‍: യുക്മ നാഷണല്‍ കലാമേളയുടെ ഈ വര്‍ഷത്തെ നഗറിന്റെ നാമകരണം ചെയ്യുവാനുള്ള അവസരവും യുകെയിലെ മലയാളികള്‍ക്കു ലഭിക്കുന്നു. മുന്‍ കാലങ്ങളില്‍ കലാമേളകള്‍ നടക്കുന്ന വേദികള്‍ക്കു നാമകരണം ചെയ്യുക എന്നതു വലിയ ജനസമ്മതി നേടിയെടുത്ത കാര്യം ആയിരുന്നു. സ്റോക് ഓണ്‍ ട്രന്റിലെ കലാമേളയ്ക്ക് തിലകന്‍ നഗര്‍ എന്നും ലിവര്‍ പൂള്‍ കലാമേളക്ക് ദക്ഷിണ മൂര്‍ത്തി നഗര്‍ എന്നും ലെസ്ററില്‍ നടന്ന കലാമേളയ്ക്ക് സ്വാതി തിരുനാള്‍ നഗര്‍ എന്നുമാണു പേരു നല്‍കിയത്. ആറാമത് യുക്മകലാമേളയ്ക്ക് തിരി തെളിയുമ്പോള്‍ നഗറിനു പേരു നിര്‍ദേശിക്കുവാന്‍ യുകെയിലെ എല്ലാ കലാ ആസ്വാദകരെയും സ്വാഗതം ചെയ്തു. മുന്‍കാലങ്ങളിലെപ്പോലെ കലാകരന്മാരുടെ പേരുകള്‍ക്കു പരിഗണന നല്‍കുന്ന നാമകരണം ക്ഷണിച്ചു. നിങ്ങളുടെ നാമനിര്‍ദേശം ലെരൃലമ്യൃേ.ൌസാമ@ ഴാമശഹ.രീാ എന്ന ഇ-മെയിലില്‍ അയയ്ക്കുക.

നാമനിര്‍ദേശത്തിനുള്ള അവസാന തീയതി ഒക്ടോബര്‍ 15 ആണ്.

കലാമേളയുടെ വിജയത്തിനായി മുഴുവന്‍ പേരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി യുക്മ നാഷണല്‍ കമ്മിറ്റി അറിയിച്ചു നിരവധി പേര്‍ ഇതിനോടകംതന്നെ കലാമേളയുടെ വിജയത്തിനായി പ്രയത്നിക്കുന്നുണ്ട് . മുഴുവന്‍ റീജണല്‍ കലാമേളകള്‍ക്കും മത്സരിക്കുന്ന എല്ലാ പ്രതിഭകള്‍ക്കും വിജയാശംസകള്‍ നേരുന്നതായി യുക്മ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് കവളക്കാട്ട് അറിയിച്ചു. യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ സുതാര്യം ആകുന്നതിലും ജനകീയ പങ്കാളിത്തം കുടുന്നതിലും സന്തോഷിക്കുന്നതായി സെക്രട്ടറി സജിഷ് ടോം, ട്രഷറര്‍ ഷാജി തോമസ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. യുകെ മലയാളിയുടെ ജനകീയ കലാമേളയുടെ ഭാഗം ആകാന്‍ മുഴുവന്‍ അംഗ അസോസിയേഷനുകളെയും സ്വാഗതം ചെയ്യുന്നതായി കണ്‍വീനര്‍ മാമ്മന്‍ ഫിലിപ്പ് അറിയിച്ചു.

റിപ്പോര്‍ട്ട്: ജോണ്‍ അനീഷ്