ഒഐസിസി ഓസ്ട്രേലിയ ഗാന്ധിജയന്തി ആഘോഷിച്ചു
Tuesday, October 6, 2015 7:29 AM IST
മെല്‍ബണ്‍: ഒഐസിസി ഓസ്ട്രേലിയയുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മെല്‍ബണിലെ നോബിള്‍ പാര്‍ക്കില്‍ നടന്ന ഗാന്ധിജയന്തി ദിന പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു.

മഹാത്മാഗാന്ധിയുടെ വീക്ഷണവും മാര്‍ഗദര്‍ശനങ്ങളും എന്നും നമ്മുടെ രാജ്യത്തിന്റെ ഉന്നമനത്തിനു ഉതകുന്ന ഒന്നാണെന്നുപരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ച ഒഐസിസി ഓസ്ട്രേലിയ ഉപാധ്യക്ഷന്‍ മാര്‍ട്ടിന്‍ ഉറുമീസ് പറഞ്ഞു.

ഒഐസിസി വിക്ടോറിയ കമ്മിറ്റി പ്രസിഡന്റ് ജോസഫ് പീറ്റര്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഒഐസിസി ഗ്ളോബല്‍ കമ്മിറ്റി അംഗം ബിജു സ്കറിയ മുഖ്യപ്രഭാഷണം നടത്തി. ഒഐസിസി നേതാക്കന്മാരായ സോബന്‍ തോമസ്, ഡോ. ബിജു മാത്യു, തമ്പി ചെമ്മനം, ഷിജു വര്‍ഗീസ്, പ്രതീഷ് മാര്‍ട്ടിന്‍, അരുണ്‍ പാലയ്ക്കലോടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. വിക്ടോറിയ കമ്മിറ്റി സെക്രട്ടറി ജിജേഷ് കണ്ണൂര്‍ സ്വാഗതവും ഷിജോ ജോണ്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സി.പി. സാജു