എസ്എന്‍ഡിപി(കെ) വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും
Tuesday, October 6, 2015 7:32 AM IST
ബംഗളൂരു: ശ്രീനാരായണഗുരു ധര്‍മപ്രേരണ ചാരിറ്റബിള്‍ ട്രസ്റ് കര്‍ണാടകയുടെ ഒന്നാമത് വാര്‍ഷിക പൊതുയോഗം നടത്തി. കഴിഞ്ഞ 27ന് ജാലഹള്ളി കളത്തുര്‍ ലേഔട്ടിലുള്ള സ്മാര്‍ട്ട് കിഡ്സ് പ്ളേസ്കൂളില്‍ വൈകുന്നേരം നാലിന് ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് പി. രാജീവ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി പി.ആര്‍. ഹരിദാസ് സ്വാഗതം ആശംസിച്ചു. സെക്രട്ടറി പി.എ. കുമാരന്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ എ.വി. നാരായണന്‍ ബജറ്റ് അവതരിപ്പിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, മറ്റു സാധുജന പദ്ധതികള്‍ തുടങ്ങിയവയ്ക്കു മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള ബജറ്റാണ് പാസാക്കിയത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് 18 അംഗങ്ങളടങ്ങുന്ന ഒരു ബോര്‍ഡ് ഓഫ് ട്രസ്റും രൂപീകരിക്കപ്പെട്ടു. ട്രസ്റ് രക്ഷാധികാരി പി.കെ. വിജയനാഥന്‍ കൃതജ്ഞതയര്‍പ്പിച്ചു.