ഡാളസ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ഹെല്‍ത്ത് ഫെയര്‍ സംഘടിപ്പിച്ചു
Tuesday, October 6, 2015 8:31 AM IST
ഡാളസ്: ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ സ്പിരിച്വല്‍ ഹാളില്‍ ഹെല്‍ത്ത് ഫെയര്‍ സംഘടിപ്പിച്ചു. ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കാത്ത അനേക വ്യക്തികള്‍ക്ക് ഡോക്ടറെ നേരില്‍ക്കണ്ട് അവരുടെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഉപദേശങ്ങള്‍ ലഭിക്കുവാന്‍ ഈ ആരോഗ്യ പരിപാലന ക്യാമ്പിലൂടെ സാധിച്ചു. ക്ഷേത്ര പരിസരവാസികളായ നിരവധി പേര്‍ ഹെല്‍ത്ത് ക്യാമ്പ് പ്രയോജനപ്പെടുത്തി.

മിതമായ നിരക്കില്‍ രക്ത പരിശോധനയും ഇക്കോ പരിശോധനയും സംഘാടകര്‍ ലഭ്യമാക്കിയിരുന്നു. ആരോഗ്യ പരിപാലന രംഗത്ത് പ്രവര്‍ത്തിക്കുന്ന അനേകം വിദഗ്ധരുടെ സേവനം ലഭ്യമായത് ഹെല്‍ത്ത് ഫെയറിനെ വന്‍ വിജയമാക്കിയെന്ന് കേരള ഹിന്ദു സൊസൈറ്റി പ്രസിഡന്റ് ഗോപാല പിളള അഭിപ്രായപ്പെട്ടു. സാമൂഹ്യ പ്രതിബദ്ധതയുളളവരും തലമുറയെ വാര്‍ത്തെടുക്കുവാന്‍ ഇതുപോലുളള സാമൂഹ്യ സേവന ക്യാമ്പുകള്‍ കെഎച്ച്എസ് തുടര്‍ന്നും നടത്തുന്നതായിരിക്കുമെന്ന് ട്രസ്റി ചെയര്‍മാന്‍ ഹരിപിളള അറിയിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍