എബനേസര്‍ മാര്‍ത്തോമ്മാ ചര്‍ച്ചില്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ നടത്തുന്നു
Wednesday, October 7, 2015 12:42 AM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ പോര്‍ട്ട്ചെസ്ററിലുള്ള എബനേസര്‍ മാര്‍ത്തോമ്മാ ചര്‍ച്ചിന്റെ ഈ വര്‍ഷത്തെ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 9,10,11 (വെള്ളി, ശനി, ഞായര്‍) വരെയുള്ള ദിവസങ്ങളില്‍ നടത്തപ്പെടുന്നു.

ഈ വര്‍ഷത്തെ കണ്‍വന്‍ഷനില്‍ വചനഘോഷണം നടത്തുന്നത് മാര്‍ത്തോമാ സഭയിലെ പ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രാസംഗികനും, റോക്ക്ലാന്റ് സെന്റ് ജയിംസ് ഇടവക വികാരിയുമായ റവ. ബി. മാത്യു അച്ചനാണ്. ഞായറാഴ്ചത്തെ സമാപന യോഗത്തില്‍, സന്നദ്ധ സുവിശേഷ സംഘത്തിന്റെ മുന്‍നിര പ്രവര്‍ത്തകനും, സുവിശേഷ പ്രാസംഗികനുമായ എബി ചെറിയാന്‍ വചനശുശ്രൂഷക്ക് നേതൃത്വം കൊടുക്കുന്നതുമാണ്.

ചര്‍ച്ചിന്റെ അഡ്രസ്സ്: 406 സശിഴ .ുീൃരേവലലൃെേ, ചഥ 10573. കൂടുതല്‍ വിവരങ്ങള്‍ക്ക് റവ.സോണി ഫിലിപ്പ് (വികാരി) 914 525 3825. സി.എസ്.ചാക്കോ (ഭദ്രാസന മെമ്പര്‍) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം