ശ്രീനാരായണ കണ്‍വെന്‍ഷന്‍ 2016 ജൂലൈ 7,8,9,10 തീയതികളില്‍ ഹൂസ്റണില്‍
Wednesday, October 7, 2015 12:42 AM IST
ഹൂസ്റണ്‍: ശ്രീനാരായണ ഗുരുദേവന്റെ മഹനീയ സന്ദേശങ്ങള്‍ ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഫെഡറേഷന്‍ ഓഫ് ശ്രീനാരായണഗുരു ഓര്‍ഗനൈസേഷന്‍സ്, നോര്‍ത്ത് അമേരിക്ക സംഘടിപ്പിക്കുന്ന 2016 ലെ ശ്രീനാരായണ കണ്‍വെന്‍ഷന്‍ ജൂലൈ 7,8,9,10 തീയതികളില്‍ ഹൂസ്റണില്‍ നടത്തുന്നതാണ്.

കണ്‍വെന്‍ഷനോടനുബന്ധിച്ച് ദാര്‍ശനിക ലോകത്തിന് ഗുരുദേവന്‍ നല്‍കിയ സംഭാവനകള്‍, ഗുരുദേവന്റെ സാഹിത്യസംഭാവനകള്‍, ഗുരുദേവ പ്രസ്ഥാനങ്ങളുടെ സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ, രാഷ്ട്രീയ, സാമ്പത്തിക മണ്ഡലങ്ങളിലെ സംഭാവനകള്‍ തുടങ്ങിയവ ചര്‍ച്ചചെയ്യുന്നതാണ്. കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതിനായി ഏവരെയും 'ശ്രീനാരായണ ഗുരുനഗറിലേക്ക്' (ടീൌവേ ടവീൃല ഒമൃയീൃ ഞലീൃ മിറ ഇീിളലൃലിരല ഇലിലൃേ , 2500 ടീൌവേ ടവീൃല ആഹ്റ ഘലമഴൌല രശ്യേ ഠത, ഡടഅ) സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു. വ്യവസായ പ്രമുഖനായ ഡോ. എം. അനിരുദ്ധന്‍ മുഖ്യ രക്ഷാധികാരിയായ സംഘാടക സമിതിയാണു കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അനിയന്‍ തയ്യില്‍ ഹൂസ്റണ്‍ (2817079494), ദീപക് കൈതയ്ക്കപ്പുഴ ഡാലസ് (9757932151), അനൂപ് രവീന്ദ്രനാഥ് ഷിക്കാഗോ (8478735026). വെബ് സൈറ്റ് ംംം.ളിീിമ.ീൃഴ ഇമെയില്‍: രീാാൌിശരമശീിേ@ളിീിമ.ീൃഴ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം