'നിഴലുകള്‍' പ്രകാശനം ഒക്ടോബര്‍ 10ന്
Wednesday, October 7, 2015 8:31 AM IST
ന്യൂയോര്‍ക്ക്: ഇന്തോ അമേരിക്കന്‍ പ്രസ് ക്ളബ് കാനഡ ചാപ്റ്റര്‍ പ്രസിഡന്റ് ജയ് പിള്ളയുടെ 'നിഴലുകള്‍' എന്ന കവിതാ സമാഹാരം ന്യൂയോര്‍ക്കില്‍ പ്രകാശനം ചെയ്യുന്നു. ഒക്ടോബര്‍ 10നു (ശനി) നടക്കുന്ന കഅജഇ അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തില്‍ പത്ര പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും സാന്നിധ്യത്തില്‍ ചഠഢ (ഡഅഋ) വൈസ് പ്രസിഡന്റ് പ്രതാപ് നായര്‍, കേരള റോഡ് ഫണ്ട് ബോര്‍ഡ് മീഡിയ അഡ്വൈസര്‍ സജി ഡോമിനിക്കിനു നല്‍കി നിര്‍വഹിക്കും.

എറണാകുളം ജില്ലയിലെ ആമ്പല്ലൂരില്‍ ചെറുപറമ്പത്ത് കെ.എസ്.പി. പിള്ള യുടെയും സരോജിനി അമ്മയുടെയും പുത്രനായി 1969 ല്‍ ജനനം. സെന്റ് ഫ്രാന്‍സിസ്, സെന്റ് ഇഗ്നേഷ്യസ് എന്നീ വിദ്യാലയങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസവും തലയോലപ്പറമ്പ് ദേവസ്വം ബോര്‍ഡ് കോളജില്‍ നിന്നും ബിരുദ പഠനത്തിനു ശേഷം തിരുവനന്തപുരത്തു നിന്ന് ഡിപ്ളോമ. തുടര്‍ന്ന് ഇന്ത്യയില്‍ വിവിധ ഭാഗങ്ങളില്‍ ജോലി നോക്കിയേശം 1998 മുതല്‍ പ്രവാസ ജീവിതം ആരംഭിച്ചു. ഭാര്യ മിനി (ലൌലി) യും ഏക പുത്രന്‍ ആദിയുമൊത്ത് കാനഡയില്‍ സ്ഥിര താമസം. ജയ് ഹിന്ദ് പത്രത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്റര്‍, ഇന്തോ അമേരിക്കന്‍ പ്രസ്ക്ളബ് പ്രസിഡന്റ്, സത്യം ഓണ്‍ലൈന്‍ പത്രം കാനഡ നാഷണല്‍ ഹെഡ്, കോളമിസ്റ് എന്നീ പദവികള്‍ക്കു പുറമേ നിരവധി സാംസ്കാരിക സംഘടനകളില്‍ നേതൃ സ്ഥാനം വഹിച്ചു വരുന്നു.

പ്രശസ്ത വാഹന നിര്‍മാണ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ജയ്, 'പ്രവാസ നൊമ്പരം', 'മുന്‍പേ പോയവന്‍' എന്ന കഥകള്‍ രചിച്ചിട്ടുണ്ട്. ആദി ക്രിയേഷന്‍സിന്റെ എന്ന ബാനറില്‍ മലയാളം ഡോക്യുമെന്ററി ചിത്ര നിര്‍മാണവും നടത്തി വരുന്നു.