മലയാളി വിദ്യാര്‍ഥി വാഹനാപകടത്തില്‍ മരിച്ചു
Wednesday, October 7, 2015 8:33 AM IST
ന്യൂയോര്‍ക്ക്: സഫോക്ക് കൌണ്ടി കമ്യൂണിറ്റി കോളജ് വിദ്യാര്‍ഥി അനില്‍ ജോണ്‍ (18) വാഹനാപകടത്തില്‍ മരിച്ചു. ഇന്നലെ രാവിലെ 9.30ഓടെ ബ്രന്റ് വുഡില്‍വച്ചായിരുന്നു അപകടം.

രാവിലെ കോളജിലെ പാര്‍ക്കിംഗ് ലോട്ടില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിനിടയില്‍ അനിലിന്റെ ഹുണ്ടയ് സോണറ്റ കാറില്‍ മറ്റൊരു വാഹനം ഇടിച്ച ശേഷം കടന്നു കളയുകയായിരുന്നു. ഇതിനെ തുടര്‍ന്ന് കാര്‍ സൈഡില്‍ പാര്‍ക്ക് ചെയ്ത് പുറത്തിറങ്ങി നോക്കിയ അനിലിനെ തോമസ് സ്റേപ്പിള്‍ട്ടന്റെ ഫോര്‍ഡ് കാര്‍ വന്നിടിക്കുകയായിരുന്നു. അനില്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. സ്റേപ്പിള്‍ട്ടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഐസ് ലിപ്പില്‍ താമസിക്കുന്ന അടൂര്‍ കടമ്പനാട് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഇടവകാംഗമായ പണന്റയ്യത്തു പുത്തന്‍ വീട്ടില്‍ ബെന്നി ജോണിന്റെയും സാനിയയുടെയും ഇളയ മകനാണു അനില്‍. സഹോദരി അനിഷ.

ലോംഗ് ഐലന്‍ഡ് സെന്റ് തോമസ് മലങ്കര ഒര്‍ത്തഡോക്സ് ഇടവക അംഗമായിരുന്ന അനില്‍ മികച്ച ഒരു ബാസ്കറ്റ്ബോള്‍ താരവുമായിരുന്നു.

പൊതുദര്‍ശനം: ഒക്ടോബര്‍ എട്ടിനു (വ്യാഴം) ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ നാലു വരെയും അഞ്ചു മുതല്‍ രാത്രി ഒമ്പതു വരെയും ലോംഗ് ഐലന്റ് സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍. (110 ടരവീീഹവീൌലെ ഞീമറ, ഘല്ശീംി, ചഥ 11756.)

വിവരങ്ങള്‍ക്ക് : റവ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍എപ്പിസ്കോപ്പാ: 516 850 9213, ചെറിയാന്‍ ഏബ്രഹാം (സെക്രട്ടറി) 516 547 8542.