നടന്‍ ജയറാം ചേംബര്‍ ഓഫ് കൊമേഴ്സ് ഓഫീസ് സന്ദര്‍ശിച്ചു
Wednesday, October 7, 2015 8:35 AM IST
ഹൂസ്റണ്‍: പ്രശസ്ത മലയാള ചലച്ചിത്ര താരം ജയറാം ചേംബര്‍ ഓഫ് കൊമേഴ്സ് ഓഫീസില്‍ സന്ദര്‍ശനം നടത്തി. 'ജയറാം ഷോ-2015'ന്റെ ഭാഗമായി അമേരിക്കയില്‍ ഉടനീളം പര്യടനം നടത്തിയതിന്റെ ഭാഗമായാണ് ജയറാം സൌത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സ് ഓഫീസില്‍ സൌഹൃദ സന്ദര്‍ശനം നടത്തിയത്.

മകന്‍ കാളിദാസനും ഒപ്പമുണ്ടായിരുന്നു. ചേംബറിന്റെ ഭാരവാഹികളും പ്രവര്‍ത്തകരും ഇരുവരെയും ഹാര്‍ദവമായി സ്വാഗതം ചെയ്തു. ചേംബറിന്റെ ബഹുമുഖ പ്രവര്‍ത്തനങ്ങളെ പറ്റി ചോദിച്ച അറിഞ്ഞ അദ്ദേഹം ആശംസകളും നേര്‍ന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് എം. കാക്കനാട്ട്