ആത്മീയാനുഭൂതി പകര്‍ന്നു കെസ്ററിന്റെ മധുരഗീതം
Wednesday, October 7, 2015 8:36 AM IST
ഹൂസ്റണ്‍: ആത്മീയാനുഭവം പകരുന്ന സുന്ദരഗാനങ്ങളുമായി ക്രൈസ്തവ സംഗീതലോകത്തെ മധുരഗായകന്‍ കെസ്ററും സംഘവും ഹൂസ്റണിലെ മലയാളികളുടെ മനം കവര്‍ന്നു.

റെഡീമര്‍ കിംഗ്ഡവും എം.എം.എന്റര്‍ടെയ്ന്‍മെന്റും സംയുക്തമായാണ് 'കെസ്റര്‍ ലൈവ് 2015' എന്ന സംഗീത നിശ ഒരുക്കിയത്. ഒക്ടോബര്‍ നാലിനു വൈകുന്നേരം ആറിനു സ്റാഫോര്‍ഡിലുള്ള ഇമ്മാനുവല്‍ സെന്ററിലായിരുന്നു സംഗീത മേള അരങ്ങേറിയത്.

ആദ്യമായി അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തുന്ന കെസ്റര്‍ മലയാളി ക്രൈസ്തവ മനസുകളില്‍ ഏറെ സ്ഥാനം പിടിച്ച ഗായകനാണ്. കെസ്ററിനോടൊപ്പം പ്രമുഖ ഗായകനായ ബിനോയ് ചാക്കോയും സിസിലി ഏബ്രഹാമും സംഗീത സംവിധായകന്‍ സുനില്‍ സോളമനും ലൈവ് ഓര്‍ക്കസ്ട്രയ്ക്കൊപ്പം അണിനിരന്നത് നവ്യാനുഭവമായി.

റെജി ജോര്‍ജ്, റോയ് കുര്യന്‍ എന്നിവര്‍ നേതൃത്വം കൊടുത്ത പരിപാടിയില്‍ ഡോ. മനു ചാക്കോ മാസ്റ്റര്‍ ഓഫ് സെറിമണി ആയിരുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് എം. കാക്കനാട്ട്