ഗാന്ധിജയന്തി ആഘോഷിച്ചു
Wednesday, October 7, 2015 8:46 AM IST
ബംഗളൂരു: സുവര്‍ണകര്‍ണാടക കേരളസമാജം കൈക്കൊണ്ര്ടഹള്ളി- ബെല്ലന്ദുര്‍ സോണിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ആഘോഷിച്ചു. സമാജം ഓഫീസില്‍ രാവിലെ നടന്ന ചടങ്ങുകള്‍ക്ക് മുതിര്‍ന്ന അംഗം എന്‍.കെ. ബോസ് നേതൃത്വം നല്കി. ചടങ്ങുകളുടെ ഭാഗമായി ഗാന്ധിചിത്രത്തില്‍ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി. സോണല്‍ വൈസ് ചെയര്‍മാന്‍ വിജയന്‍, ട്രഷറര്‍ മാത്യു ജോണ്‍, സാമുവല്‍ കൊച്ചുകുഞ്ഞ്, കിരണ്‍ ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ശുചിത്വ പ്രതിജ്ഞയ്ക്കു ശേഷം സമാജം ഓഫീസും പരിസരവും അംഗങ്ങള്‍ വൃത്തിയാക്കി. ഭാവിയില്‍ റസിഡന്‍ഷ്യല്‍ ലേഔട്ടുകളുടെയും അപ്പാര്‍ട്ട്മെന്റുകളുടെയും സഹകരണത്തോടെ സമാജം സ്വച്ഛ് ഭാരത് ദൌത്യം നടപ്പാക്കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.