മല്ലപ്പള്ളി സംഗമം ഒക്ടോബര്‍ പത്തിനു ഫിലാഡല്‍ഫിയയില്‍
Thursday, October 8, 2015 5:24 AM IST
ഫിലാഡല്‍ഫിയ: പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളില്‍നിന്ന് അമേരിക്കന്‍ ഐക്യ നാടുകളിലേക്കു കുടിയേറിയ മലയാളി കുടുംബങ്ങള്‍ക്കു ഒത്തുകൂടാനും, പരിചയം പുതുക്കുവാനും, പുതുതായി അമേരിക്കയിലേക്കു വരുന്നവര്‍ക്കു മാര്‍ഗനിദേശങ്ങള്‍ നല്‍കാനുമായി തുടങ്ങിയ മല്ലപ്പള്ളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ കുടുംബ സംഗമം, 2015 ഒക്ടോബര്‍ പത്താം തീയതി ശനിയാഴ്ച 4.30നു ഫിലാഡല്‍ഫിയായിലെ ക്രിസ്റ്റോസ് മാര്‍ത്തോമാ പള്ളിയുടെ (9999 ഗാണ്ര്ടി റോഡ്, ഫിലാഡല്‍ഫിയ, പി എ 19115) ഓഡിറ്റോറിയത്തില്‍ നടത്തും.

മല്ലപ്പള്ളി താലൂക്കില്‍പ്പെട്ട ഗ്രാമ പഞ്ചായത്തുകളായ മല്ലപ്പള്ളി, കുന്നന്താനം, കല്ലൂപ്പാറ, ആനിക്കാടു, കോട്ടാങ്ങല്‍, കൊറ്റനാട്, എഴുമറ്റൂര്‍, പുറമറ്റം എന്നിവടങ്ങളില്‍നിന്നും, നെടുങ്ങാടപ്പള്ളി തുടങ്ങിയ സമീപ പ്രദേശങ്ങളില്‍നിന്ന് അമേരിക്കയിലെ പെന്‍സില്‍വാനിയ, ന്യൂജേഴ്സി, ഡെലവെയര്‍ എന്നീ സംസ്ഥാനങ്ങളില്‍ കുടിയേറിയവരുടെ ഏകദേശം 200ല്‍ പരം കുടുംബങ്ങളിടെ ഒത്തുചേരലാണു ശനിയാഴ്ച നടക്കുന്നത്.

മല്ലപ്പള്ളി ബസ് സ്റാന്‍ഡിലെ ശൌചാലയം പുനരുദ്ധരിക്കുന്നതുള്‍പ്പടെ വിവിധങ്ങളായ ഭാവിപരിപാടികളാണു ആവിഷ്കരിക്കുന്നതെന്നു സംഘടനയുടെ സെക്രട്ടറി ബിനു ജോസഫ് ആനിക്കാട് പറഞ്ഞു. അതോടൊപ്പം സമൂഹത്തിന്റെ താഴേതട്ടിലുള്ള കുട്ടികള്‍ക്കു വിദ്യാഭ്യാസ സഹായം നല്‍കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്െടന്നു അദ്ദേഹം പറഞ്ഞു. എല്ലാ മല്ലപ്പള്ളിക്കാരും പരിപാടിയില്‍ പങ്കെടുത്തു വിജയിപ്പിക്കണമെന്നു സംഘാടകര്‍ അഭ്യര്‍ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ചെറിയാന്‍ എബ്രഹാം (215 620 7324), ബിനു ജോസഫ് ആനിക്കാട് (267 235 4345), സിബി ചെറിയാന്‍ (267 694 5816).

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്