സൂസന്‍ ഡാനിയേല്‍ മെമ്മോറിയല്‍ കാന്‍സര്‍ റിലീഫ് ഫണ്ട് മുപ്പതാം വര്‍ഷികം ആഘോഷിക്കുന്നു
Thursday, October 8, 2015 6:44 AM IST
ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസ് ആസ്ഥാനമായി കഴിഞ്ഞ മുപ്പതു വര്‍ഷം കേരളത്തിലെ കഷ്ടതയനുഭവിക്കുന്ന നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമേകുന്ന 'സൂസന്‍ ഡാനിയേല്‍ മെമ്മോറിയല്‍ കാന്‍സര്‍ റിലീഫ് ഫണ്ട്' സേവനത്തിന്റെ മുപ്പതാം വാര്‍ഷികം ആഘോഷിക്കുന്നു.

ഒക്ടോബര്‍ 17നു (ശനി) വൈകുന്നേരം ആറിനു ലോസ് ആഞ്ചലസിലെ ഷെറട്ടന്‍ സെരിട്ടോസ് ഹോട്ടലിലാണ് ആഘോഷ പരിപാടികള്‍ അരങ്ങേറുക.

1985 ല്‍ പ്രവര്‍ത്തനമാരംഭിച്ച ട്രസ്റ് കഴിഞ്ഞ വര്‍ഷം ഇരുനൂറില്‍ അധികം കാന്‍സര്‍ രോഗികള്‍ക്കു സഹായമെത്തിച്ചു. മുന്നൂറില്‍ അധികം രോഗികള്‍ക്കാണ് ഈ വര്‍ഷം സഹായമെത്തിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ട്രസ്റ് ചെയര്‍മാന്‍ മാത്യു ഡാനിയേല്‍, പ്രസിഡന്റ് ഏബ്രഹാം മാത്യു എന്നിവര്‍ അറിയിച്ചു. തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്റര്‍, അമല ഹോസ്പിറ്റല്‍, കോട്ടയം കാരിത്താസ്, കോഴിക്കോട് മെഡിക്കല്‍ കോളജ് തുടങ്ങിയ ആശുപത്രികളിലെ രോഗികള്‍ക്ക് സഹായം ലഭ്യമാക്കിയതിനു പുറമേ അമലയിലും കരിത്താസിലും കിടക്കകളും സ്പോണ്‍സര്‍ ചെയ്യുന്നു.

എല്ലാ വര്‍ഷവും ഒക്ടോബര്‍ നടക്കുന്ന ധനശേഖരണത്തിനു കാലിഫോര്‍ണിയയിലെ നാനാ തുറകളില്‍നിന്നു സഹായ സഹകരണം ലഭിക്കുന്നു. മാത്യു ഡാനിയേല്‍ ചെയര്‍മാനും ഏബ്രഹാം മാത്യു പ്രസിഡന്റായും പ്രവര്‍ത്തിക്കുന്ന ട്രസ്റിനു 13 അംഗങ്ങള്‍ അടങ്ങിയ ഭരണ സമിതിയുമുണ്ട്. പാവപ്പെട്ട കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമെത്തിക്കുന്നതിനുള്ള ശ്രമങ്ങളില്‍ എല്ലാ മലയാളികളും പങ്കാളികളാകണമെന്നു രവി വെള്ളതെരി, സുനില്‍ ഡാനിയേല്‍, ജയ് നായര്‍, ഡോ. രവി രാഘവന്‍, വിനോദ് ബാഹുലെയന്‍, എന്നിവര്‍ അഭ്യര്‍ഥിച്ചു.

വിവരങ്ങള്‍ക്ക്: ംംം.റൊരമിരലൃളൌിറ.ീൃഴ

റിപ്പോര്‍ട്ട്: സന്ധ്യ പ്രസാദ്