അതിര്‍ത്തിനിയന്ത്രണം വേണമെന്ന് 80 ശതമാനം ജര്‍മന്‍കാരും
Thursday, October 8, 2015 8:03 AM IST
ബര്‍ലിന്‍: അനിയന്ത്രിതമായ അഭയാര്‍ഥി പ്രവാഹം തടയാന്‍ രാജ്യത്തിന്റെ അതിര്‍ത്തികളില്‍ നിയന്ത്രണം ശക്തമാക്കണമെന്ന് ജര്‍മനിയിലെ 80 ശതമാനം ആളുകളും ആവശ്യപ്പെടുന്നതായി സര്‍വേ ഫലം.

സിറിയന്‍ അഭയാര്‍ഥികളെ രാജ്യത്തു കടക്കാന്‍ അനുവദിച്ച ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ നയം തെറ്റായിപ്പോയെന്ന് 59 ശതമാനം ആളുകള്‍ വിശ്വസിക്കുന്നു എന്നും വ്യക്തമാകുന്നു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇക്കാര്യത്തിലെ ജനങ്ങളുടെ അഭിപ്രായം കീഴ്മേല്‍ മറിയുന്ന കാഴ്ചയാണ് കണ്ടത്.

കിഴക്കന്‍ ജര്‍മന്‍കാരാണ് മെര്‍ക്കലിന്റെ അഭയാര്‍ഥി നയത്തോട് കൂടുതല്‍ എതിര്‍പ്പു പ്രകടിപ്പിക്കുന്നത്, 59 ശതമാനം. പശ്ചിമ ജര്‍മന്‍കാരില്‍ 49 ശതമാനം പേര്‍ക്കു മാത്രമാണ് എതിര്‍പ്പ്. ഏറ്റവും കൂടുതല്‍ അഭയാര്‍ഥികള്‍ വന്നിറങ്ങുന്ന തെക്കന്‍ ജര്‍മനിയിലാകട്ടെ, എതിര്‍പ്പു നാമമാത്രവും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍