ദമാമില്‍ മരിച്ച തിരുവനന്തപുരം സ്വദേശിയുടെ സംസ്കാരം ഒക്ടോബര്‍ ഒമ്പതിന്
Friday, October 9, 2015 5:55 AM IST
ദമാം: ദമാം സെന്റര്‍ ഹോസ്പിറ്റലില്‍ സെപ്റ്റംബര്‍ 15നു മരിച്ച തിരുവന്തപുരം പോത്തന്‍കോട്, വാവരമ്പലം കീഴാവൂര്‍, വേലായുധന്‍ ചെട്ടിയാര്‍-നാഗമ്മാളുടെ മകനായ രഘുവിന്റെ (54) സംസ്കാരം ഒക്ടോബര്‍ ഒമ്പതിനു (വെള്ളി) വീട്ടു വളപ്പില്‍ നടക്കും.

ദമാമിലെ താബിത്ത് ട്രേഡിംഗ് ആന്‍ഡ് കോണ്‍ട്രാക്ടിംഗ് കമ്പനിയില്‍ 25 വര്‍ഷമായി ജോലിചെയ്യുകയായിരുന്ന ഇദ്ദേഹം ഡിസംബറില്‍ അവധിക്കു പോകാന്‍ ഇരിക്കുന്നതിനിടയിലാണു ഹൃദയാഘാതം മൂലം മരിച്ചത്. ജോലിക്കിടയില്‍ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്നു കമ്പനി അധികൃതര്‍ ദമാം സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം വ്യാഴാഴ്ച തിരുവന്തപുരത്തേയ്ക്കുള്ള ജെറ്റ് എയര്‍വേയ്സില്‍ രാത്രി 11നു ദമാമില്‍നിന്നു മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി. ടൌണ്‍ നവോദയ ഖലീജ് മേഖല ജോ. സെക്രട്ടറി പ്രഗലിന്റെ നേതൃത്വത്തില്‍ തിരുവന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നവോദയ പ്രവര്‍ത്തകരും കേരള പ്രവാസ സംഘത്തിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗങ്ങളും ചേര്‍ന്നു മൃതദേഹം ഏറ്റുവാങ്ങി ഇന്നു തന്നെ വീട്ടുവളപ്പില്‍ സംസ്കരിക്കും.

ഭാര്യ: ശോഭന. മകള്‍ രേഷ്മ.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം