ബ്രിസ്ബെയ്നില്‍ കോണ്‍ഗ്രസ് കൂട്ടായ്മ ഒക്ടോബര്‍ 12ന്
Friday, October 9, 2015 5:58 AM IST
ബ്രിസ്ബെയിന്‍: ഒഐസിസി ഓസ്ട്രേലിയയുടെ ആഭിമുഖ്യത്തില്‍ ബ്രിസ്ബെയ്നില്‍ കോണ്‍ഗ്രസ് കൂട്ടായ്മ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 12നു (തിങ്കള്‍) വൈകുന്നേരം നാലു മുതല്‍ ആറുവരെ ചേര്‍മ്സൈഡ് ലൈബ്രറി ഹാളിലാണു കൂട്ടായ്മ സംഘടിപ്പിക്കുന്നത്.

ഒഐസിസിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുന്നതിന്റെ ഭാഗമായാണു മുന്‍കാല കെഎസ്യു, യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംഘടിപ്പിച്ചു കൂട്ടായ്മ സംഘടിപ്പിക്കുന്നത്.

വിവരങ്ങള്‍ക്ക്: സി.പി. സാജു 0423912034, ഡിസ്മി ജോണ്‍ 0413065458, കിഷോര്‍ എല്‍ദോ 0469165892.