സീതള്‍ പട്ടേല്‍ യുഎസ്എ ഫണ്ട് ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
Friday, October 9, 2015 6:00 AM IST
ഇന്ത്യാനപോലീസ്: ഇന്ത്യന്‍ അമേരിക്കന്‍ ഐടി ഉദ്യോഗസ്ഥ സീതള്‍ പട്ടേലിനെ യുഎസ്എ ഫണ്ട് ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറും സീനിയര്‍ വൈസ് പ്രസിഡന്റുമായി നിയമിച്ചു. യുഎസ്എ ഫണ്ട് പ്രസിഡന്റും സിഇഒയുമായ ബില്‍ ഹസനാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

1960 ലാണ് യുഎസ്എ ഫണ്ട് സ്ഥാപിതമായത്. ഈ സംഘടന 22 മില്യണ്‍ വിദ്യാര്‍ഥികള്‍ക്കായി 250 ബില്യണ്‍ ഡോളറിലധികം വിദ്യാഭ്യാസ സഹായധനം നല്‍കിയിട്ടുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളുടെ കോളജ് വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണു സംഘടനയുടെ പ്രധാന ലക്ഷ്യം. യുഎസ്എ ഫണ്ട് കമ്പനി ഐടിയുടെ പൂര്‍ണ ചുമതല സീതളിനാണ് നല്‍കിയിരിക്കുന്നത്.

കമ്പനിയുടെ ചുമതലയേറ്റെടുക്കുന്നതിനുമുമ്പ് ഇന്ത്യാനാപോലീസ് സിറ്റി സിഇഒ, യൂണിസിസ് കമ്പനി മാനേജിംഗ് ഡയറക്ടര്‍, ഇന്ത്യാന യൂത്ത് ഇന്‍സ്റിറ്റ്യൂട്ട് ഡയറക്ടര്‍ എന്നീ പദവികളും സീതള്‍ പട്ടേല്‍ വഹിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍