കേരള റസ്ററന്റിന്റെ വാര്‍ഷികം ആഘോഷിക്കുന്നു
Friday, October 9, 2015 6:00 AM IST
ലീഡ്സ്: കേരള റസ്ററന്റ് വാര്‍ഷികം ആഘോഷിക്കുന്നു. ഒക്ടോബര്‍ 10നു (ശനി) വൈകുന്നേരം 6.30നാണ് ആഘോഷ പരിപാടികള്‍. ഇതോടനുബന്ധിച്ച് വി ഫോര്‍ യു മ്യൂസിക് ബാന്റ് മെംബര്‍ രഞ്ജിത് ബോള്‍ട്ടണ്‍ നയിക്കുന്ന ഇന്ത്യന്‍ മ്യൂസിക് നൈറ്റ് ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഗാനമേളയിലെ ഗിത്താറിസ്റായ അനൂപ് തോമസും ഗായിക താജു കൃഷ്ണമൂര്‍ത്തിയും കാണികള്‍ക്ക് വിരുന്നൊരുക്കും.

വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വൈകുന്നേരം 6.30നു സ്പെഷല്‍ പ്രൈസ് ഡിന്നറും ഉണ്ടായിരിക്കും. മുന്‍കൂട്ടി ബുക്കു ചെയ്യുന്നവര്‍ക്കു പ്രത്യേക ഡിസ്കൌണ്ടും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വിവരങ്ങള്‍ക്ക്: 07828765500.

റിപ്പോര്‍ട്ട്: അലക്സ് വര്‍ഗീസ്