ഫാസിസത്തിന്റെ ചങ്ങലപ്പൂട്ട്: യുവകലാസാഹിതി സെമിനാര്‍ നടത്തി
Friday, October 9, 2015 8:16 AM IST
റിയാദ്: യുവകലാ സാഹിതി റിയാദ് ഘടകത്തിന്റെയും ന്യൂ ഏജ് ഇന്ത്യാ സാംസ്കാരിക വേദിയുടേയും സുയുക്താഭിമുഖ്യത്തില്‍ 'ഫാസിസത്തിന്റെ ചങ്ങലപ്പൂട്ട്' എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ വിഷയത്തിന്റെ ആനുകാലിക പ്രസക്തികൊണ്ടു ശ്രദ്ധേയമായി.

അല്‍ റയാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ പ്രമുഖ സിപിഐ നേതാവ് കെ.ഇ. ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. സബീന എം. സാലിയുടെ അധ്യക്ഷത വഹിച്ചു. ബിനോയ് വിശ്വം മുഖ്യപ്രഭാഷണം നടത്തി.

വാക്കുകളെ വെടിയുണ്ടകൊണ്ട് വീഴ്ത്തുന്ന ഫാസിസ്റ് ഭരണ ധാര്‍ഷ്ട്യത്തെ ഇന്ത്യന്‍ കമ്യൂണിസ്റ് പ്രസ്ഥാനങ്ങളും മറ്റു പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങളും എന്തു വില കൊടുത്തും എതിര്‍ക്കുമെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ കെ.ഇ. ഇസ്മായില്‍ പറഞ്ഞു. ഫാസിസത്തിന്റെ പിറവിയും അത് കാലാകാലങ്ങളില്‍ ജനതയ്ക്കുമേല്‍ നടത്തിക്കൊണ്ടിരിക്കുന്ന അധിനിവേശവും തുറന്നു കാട്ടിയ ബിനോയ് വിശ്വം ഫാസിസത്തോട് നാം കാട്ടുന്ന മൌനം അപകടകരമാണെന്നും നിഷ്പക്ഷത അപരാധമാണെന്നും സമൂഹം ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത കാണിക്കേണ്ട സമയം അതിക്രമിച്ചതായും ഓര്‍മിപ്പിച്ചു.

കോശി മാത്യു സ്വാഗതം പറഞ്ഞു. ജോസഫ് അതിരുങ്കല്‍, എം. ഫൈസല്‍ ഗുരുവായൂര്‍, ജയചന്ദ്രന്‍ നെരുവമ്പ്രം, ആര്‍. മുരളീധരന്‍, കുമ്മിള്‍ സുധീര്‍, ഷീബ രാജു ഫിലിപ്പ്, സക്കീര്‍ വടക്കുംതല തുടങ്ങിയവര്‍ സംസാരിച്ചു. റഫീഖ് തിരുവിഴാംകുന്ന് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍