ഹാജിമാര്‍ക്ക് സ്വീകരണം നല്‍കി
Saturday, October 10, 2015 5:48 AM IST
ജിദ്ദ: ഒതായി ചാത്തല്ലൂര്‍ വെല്‍ഫെയര്‍ കമ്മിറ്റി നാട്ടില്‍ നിന്ന് ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജിനു വന്ന ഹാജിമാര്‍ക്കു സ്വീകരണവും കമ്മിറ്റിയുടെ ജനറല്‍ ബോഡിയും സംഘടിപ്പിച്ചു.

അല്‍ റയാന്‍ ഓഡിറ്റോറിയത്തില്‍ നല്‍കിയ സ്വീകരണം കെ.സുള്‍ഫിക്കര്‍ ഒതായി ഉദ്ഘാടനം ചെയ്തു. പി.സി. ഗഫൂര്‍ അധ്യക്ഷത വഹിച്ചു. കെ.പി. സുനീര്‍ ചാത്തല്ലൂര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഹബീബ് കാഞ്ഞിരാല സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. വളാറമ്പാറ നൌഷാദ് ഹാജിമാരെ പരിചയപ്പെടുത്തി. സി.ടി. മുജീബ് ഉദ്ബോധന പ്രസംഗം നടത്തി. ടി.പി സുഹൈബ് സിഇഒ അല്‍റയാന്‍, പി.വി. അഷ്റഫ്, പി.സി.എ റഹ്മാന്‍, കമ്പളത്ത് ലത്തീഫ്, കാരപ്പഞ്ചേരി ബാബു, സജീര്‍ ഇല്ലയിന്‍, കെ.സി. ഫാസില്‍, ഹിഷാഖ് മഞ്ഞയില്‍, ഗഫൂര്‍ ഒതായി എന്നിവര്‍ ആശംസാപ്രസംഗം നടത്തി. ഹാജിമാരായ എന്‍ജിനിയര്‍ അബ്ദുള്‍ ഹമീദ്, അബൂബക്കര്‍ കാരപ്പന്‍, മധുര്‍കരിയന്‍ മുഹമ്മദ്, വോളന്റിയര്‍ സേവനത്തിനു വന്ന അര്‍ഷാദ് ചാത്തല്ലൂര്‍ എന്നിവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള കമ്മിറ്റിയുടെ ഉപഹാരങ്ങള്‍ യഥാക്രമം ഇ.അഷ്റഫ്, പി.സി റഷീദ്, പി.വി. ബാബു, പി.വി ഷഫീഖ്, ഷൌക്കത്ത് കോളക്കണ്ണി എന്നിവര്‍ നല്‍കി. കാരപ്പഞ്ചേരി അഷ്റഫ് സ്വാഗതവും പി.കെ. ഫൈറൂസ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍