ഇബ്രാഹിം കുഞ്ഞിനും ദയാബായിക്കും സ്വീകരണം നല്‍കി
Saturday, October 10, 2015 5:51 AM IST
ന്യൂയോര്‍ക്ക്: ഇന്തോ- അമേരിക്കന്‍ പ്രസ് ക്ളബിന്റെ (ഐഎപിസി) ആഗോള മാധ്യമ സമ്മേളനത്തില്‍ പങ്കെടുക്കാനും ഐഎപിസി നല്‍കുന്ന അവാര്‍ഡ് ഏറ്റുവാങ്ങുന്നതിനും ന്യൂയോര്‍ക്കില്‍ എത്തിയ കേരള പൊതുമരാമത്തു മന്ത്രി ഇബ്രാഹിം കുഞ്ഞിനും പ്രശസ്ത സാമൂഹ്യപ്രവര്‍ത്തക ദയാബായിക്കും ജെഎഫ്കെ എയര്‍പോര്‍ട്ടില്‍ ഊഷ്മളമായ വരവേല്‍പ്പു നല്‍കി.

സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ദീപിക അസോസിയേറ്റ് എഡിറ്ററും ഡല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ് കള്ളിവയലില്‍, ജയ്ഹിന്ദ് ടിവി എക്സിക്യൂട്ടീവ് എഡിറ്റര്‍ ജെ.എസ്. ഇന്ദുകുമാര്‍, മംഗളം അസോസിയേറ്റ് എഡിറ്ററും തിരുവനന്തപുരം പ്രസ്ക്ളബ് പ്രസിഡന്റുമായ ആര്‍. അജിത്ത്കുമാര്‍, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.ടി. ചാക്കോ, മനോരമയുടെ സുജിത് നായര്‍, കേരള റോഡ് ഫണ്ട് ബോര്‍ഡ് മീഡിയ അഡ്വൈസര്‍ സജി ഡൊമിനിക് എന്നിവര്‍ക്കും സ്വീകരണം നല്‍കി.

ഐഎപിസി ചെയര്‍മാന്‍ ജിന്‍സ്മോന്‍ സക്കറിയ, യു.എ. നസീര്‍, സിറിയക് സ്കറിയ, ജോണ്‍ കെ. ജോര്‍ജ്, പോള്‍ പനയ്ക്കല്‍, അബ്ദു വെട്ടിക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് സ്വീകരണം നല്‍കിയത്.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ