ഓണാഘോഷം സംഘടിപ്പിച്ചു
Saturday, October 10, 2015 5:59 AM IST
ബംഗളൂരു: കൈരളി കുടുംബക്ഷേമ സമാജം എച്ച്എസ്ആര്‍ ലേഔട്ടിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം നടന്നു. സമാജം അംഗങ്ങളുടെ അമ്മമാരുടെ പ്രതിനിധികള്‍ ആഘോഷം ഉദ്ഘാടനം ചെയ്തു.

സമാജം അംഗങ്ങളുടെ കലാപരിപാടികള്‍ക്കു പുറമേ വയലിനിസ്റ് സലിംകുമാറും സംഘവും അവതരിപ്പിച്ച സംഗീത സന്ധ്യയും പാലക്കാട് മാജിക്കല്‍ സ്പാര്‍ക്ക് അവതരിപ്പിച്ച മാജിക്കല്‍ ഷോയും വേലായുധന്‍ തൃശൂര്‍ അവതരിപ്പിച്ച മിമിക്രിയും അരങ്ങേറി.

പ്രസിഡന്റ അജിത്കുമാര്‍ സ്വാഗതവും ഫിനാന്‍സ് സെക്രട്ടറി ഹരീശ്വരന്‍ നന്ദിയും പറഞ്ഞു.