എസ്എന്‍ഡിപി വനിതാ സംഘം മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കുന്നു
Monday, October 12, 2015 7:53 AM IST
ന്യൂഡല്‍ഹി: എസ്എന്‍ഡിപി യോഗം ഡല്‍ഹി യൂണിയന്‍ വനിതാ സംഘം മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കുന്നു. ഒക്ടോബര്‍ 13നു (ചൊവ്വ) വൈകുന്നേരം 5.30ന് ഡല്‍ഹി എകെജി ഭവന്റെ മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.

മൈക്രോ ഫിനാന്‍സ് സംബന്ധിച്ചുള്ള തെറ്റിധാരണാജനകമായ പ്രസ്താവനകള്‍ക്കെതിരെയും എസ്എന്‍ഡിപി നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരെ നടത്തുന്ന പ്രതിഷേധത്തിനു വനിതാ സംഘം ഡല്‍ഹി യൂണിയന്‍ പ്രസിഡന്റ് ഓമന മധു, സെക്രട്ടറി സുമതി ചെല്ലപ്പന്‍, കൌണ്‍സിലേഴ്സ് എന്നിവര്‍ നേതൃത്വം നല്‍കും. യൂണിയന്‍ പ്രസിഡന്റ് ടി.പി. മണിയപ്പന്‍ പ്രതിഷേധ മീറ്റിംഗ് ഉദ്ഘാടനം ചെയ്യും. വനിതാ സംഘം കോഓര്‍ഡിനേറ്റര്‍ എം.ആര്‍ കോമള കുമാരന്‍, യൂണിയന്‍ സെക്രട്ടറി കല്ലറ മനോജ്, കൌണ്‍സിലര്‍ കെ.ജി. സുനില്‍, ബോര്‍ഡ് മെംബര്‍ എം.കെ. അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിക്കും.