കെഎച്ച്എസ്എം വിജയദശമി ആഘോഷം ഒക്ടോബര്‍ 23ന്
Tuesday, October 13, 2015 6:50 AM IST
മെല്‍ബണ്‍: കേരള ഹിന്ദു സൊസൈറ്റി മെല്‍ബണ്‍ ഒക്ടോബര്‍ 23നു (വെള്ളി) ഡന്‍ഡിനോംഗ്, ക്രാഗിബെന്‍, വെരിബീ എന്നിവിടങ്ങളിലായി വിജയദശമി സമുചിതമായി ആഘോഷിക്കുന്നു.

ഗ്രന്ഥ പൂജ, മാതൃപൂജ, വിശേഷാല്‍ ഭജന എന്നിവ അതതു സ്ഥലങ്ങളില്‍ ക്രമീകരിച്ചിട്ടുണ്ട്. ക്രാഗിബെനില്‍ നിഥി നീലകണ്ഠന്‍ നമ്പൂതിരി വിശേഷാല്‍ പൂജകള്‍ക്കു നേതൃത്വം നല്‍കും.

വിജയദശമി ദിനത്തില്‍ കെഎച്ച്എസ്എം ബാലവിഭാകമായ വൃന്ദാവന്‍ ഡാന്‍ഡിനോംഗ് വെരിബീ ഘടകത്തിന്റെ ഔപചാരിക ഉദ്ഘാടനവും നടക്കും.

വിവരങ്ങള്‍ക്ക്: ഡാന്‍ഡിനോംഗ്: സുകു 0469214997, വിജയകുമാരന്‍ 0412691121.

ക്രാഗീബെന്‍: ഓംപ്രകാശ് 0430866314, പ്രതീഷ് 0411671071, വെരിബീ: മനോജ് 0412615679, സജിത് 0432055482.